HOME
DETAILS

പൗരത്വ നിയമ ഭേദഗതി അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനം

  
backup
March 04 2020 | 18:03 PM

caa-international-human-right-violation-822270-2

 

 


സംഘ്പരിവാര്‍ സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ പല രാഷ്ട്രങ്ങളും എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. അമേരിക്കന്‍ സെനറ്റര്‍മാരില്‍ ചിലര്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ ശബ്ദമുയര്‍ത്തുകയുമുണ്ടായി. തുര്‍ക്കിയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ- ഓപറേഷനും (ഒ.ഐ.സി) ഇതിനെതിരേ പ്രമേയം പാസാക്കിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം ഇറാനും പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചു. എല്ലാവരോടും ഇന്ത്യയ്ക്കു പറയാനുള്ളത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് പൗരത്വ നിയമ ഭേദഗതി എന്നാണ്. എന്നാല്‍ അങ്ങനെയല്ല. അത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം ലംഘിക്കുന്നതാണ്. ഈ വസ്തുത ചൂണ്ടിക്കാണിച്ച് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കേസില്‍ കക്ഷിചേരാന്‍ അഭ്യര്‍ഥിച്ചുള്ള ഹരജിയാണ് കഴിഞ്ഞ ദിവസം യു.എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ മിഷേലെ ബാഷെലെറ്റ് ജെറി സമര്‍പ്പിച്ചിരിക്കുന്നത്.


ഡല്‍ഹിയില്‍ നടന്ന മുസ്‌ലിം വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ട്. പൗരത്വ നിയമ ഭേദഗതി നിര്‍മിച്ചെടുത്ത വെറുപ്പിന്റെ ഉല്‍പന്നമായിരുന്നു ആ വംശഹത്യ. ഇതാണ് ഇറാന്‍ ചൂണ്ടിക്കാണിച്ചതും. ഇതൊക്കെ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നു പറഞ്ഞ് തള്ളിക്കളയാനാവില്ല. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ് ഇന്ത്യ പാസാക്കിയ പൗരത്വ നിയമ ഭേദഗതി. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം ഇന്ത്യ ലംഘിക്കുമ്പോള്‍ അതില്‍ ഇടപെടാനുള്ള അവകാശം യു.എന്‍ മനുഷ്യാവകാശ കമ്മിഷനുണ്ട്. ഇത് ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്തലല്ല. ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞ കാര്യങ്ങളുടെ ലംഘനവും കൂടിയാണ് നിയമ ഭേദഗതി.


കേസില്‍ കക്ഷിചേരാനുള്ള കമ്മിഷന്റെ ഹരജി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചതോടെ കേസ് ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമല്ലാതായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെയും അഭയാര്‍ഥികളെക്കുറിച്ചുള്ള നിയമങ്ങളെയും ലംഘിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി. നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് ഇതിലൂടെ സംഘ്പരിവാര്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.


അന്താരാഷ്ട്ര മനുഷ്യാവകാശ നിമയം പറയുന്നത്, രാജ്യങ്ങള്‍ അവരുടെ പ്രദേശത്തോ അല്ലെങ്കില്‍ അവരുടെ അധികാര പരിധിയിലോ നിയന്ത്രണത്തിലോ ഉള്ള പ്രദേശത്തോ കുടിയേറ്റക്കാര്‍ക്ക് അവരുടെ നിയമപരമായ നിലയും അവരുടെ കൈവശമുള്ള രേഖകളും പരിഗണിക്കാതെ തുല്യവും വിവേചനരഹിതവുമായ നീതി നല്‍കുന്നത് ഉറപ്പാക്കണം എന്നാണ്. ഇന്ത്യയില്‍ ഇതാണോ നടപ്പായിക്കൊണ്ടിരിക്കുന്നത്?


എല്ലാ മനുഷ്യരുടെയും അര്‍ഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യവുമാണ് മനുഷ്യാവകാശം. പൗരത്വ-രാഷ്ട്രീയ അവകാശം, സംസ്‌കാരത്തില്‍ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴില്‍ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക, സാംസ്‌കാരിക അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളില്‍ പെടുന്നു. സാമൂഹികനീതി നിഷേധിക്കപ്പെടുമ്പോഴും ജനാധിപത്യ ക്രമം പാലിക്കപ്പെടാതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോഴും ഇല്ലാതാകുന്നത് മനുഷ്യാവകാശങ്ങളാണ്. ബി.ജെ.പിയുടെ ഭരണത്തിനു കീഴില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതാണ്. ഇതെല്ലാം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണെന്നു പറഞ്ഞ് സര്‍ക്കാരിനു മാറിനില്‍ക്കാനാവില്ല.


ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രാന്തര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പില്‍ പറയുന്നത്, 'എല്ലാ മനുഷ്യരും സ്വാതന്ത്ര്യത്തില്‍ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്വവും അര്‍ഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയുമുള്ള അവര്‍ പരസ്പരം സഹോദര്യത്തോടെ പെരുമാറണം' എന്നാണ്. ഇതാണോ ഇന്ത്യയില്‍ പുലര്‍ന്നുകൊണ്ടിരിക്കുന്നത്?
1948 ഡിസംബര്‍ 10നു പാരീസില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി പാസാക്കിയതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം. പിന്നീട് അന്താരാഷ്ട്ര ഉടമ്പടികളുടെ ഭാഗമായും ദേശീയ ഭരണഘടനകളുടെ ഭാഗമായും പ്രാദേശിക മനുഷ്യാവകാശ പ്രമാണങ്ങളായും വിവിധ നിയമങ്ങളായും മാറുകയായിരുന്നു ഇത്. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ഉടമ്പടിയായും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തെ നിര്‍വചിക്കുന്നുണ്ട്. ഇന്ത്യ ഇതു ലംഘിക്കുന്നത് ആഭ്യന്തര കാര്യമല്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനതയെ വിഭജിക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമലംഘനമാണ്. ആ നിലയ്ക്ക് സുപ്രിംകോടതിയില്‍ പൗരത്വത്തെ സംബന്ധിച്ചുള്ള കേസില്‍ കക്ഷിചേരാന്‍ യു.എന്‍ മനുഷ്യാവകാശ കമ്മിഷനു സാധിക്കും.


ഇതേ ന്യായമാണ് ഇന്ത്യ കല്‍ഭൂഷണ്‍ കേസില്‍ ഉപയോഗപ്പെടുത്തിയത്. കല്‍ഭൂഷണെ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ കോടതി വധശിക്ഷ വിധിച്ചപ്പോള്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. കോടതി വധശിക്ഷ റദ്ദാക്കി പുനര്‍വിചാരണയ്ക്ക് ഉത്തവിട്ടു. ഇത് ആഭ്യന്തര കാര്യമെന്നു പറഞ്ഞൊഴിയാന്‍ പാകിസ്താനു കഴിഞ്ഞില്ല.


അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും ചില സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്താനുണ്ടെന്നു പറഞ്ഞാണ് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസില്‍ ഇടപെടുന്നത്. സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്‌സ്, അന്താരാഷ്ട്ര ഉടമ്പടി, സാമ്പത്തിക- സാമൂഹിക അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി എന്നിവയുടെ നഗ്നമായ ലംഘനമായാണ് പൗരത്വ നിയമ ഭേദഗതിയെ യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ വിലയിരുത്തുന്നത്. ഇന്ത്യ ഈ ഉടമ്പടിയില്‍ ഒപ്പുവച്ച രാജ്യമാണ്. ഈ ഉടമ്പടി ഇന്ത്യ ലംഘിക്കുന്നത് അന്താരാഷ്ട്ര നിയമലംഘനമാണ്. കേസ് പരിഗണിക്കുന്ന ന്യായാധിപര്‍ക്കു പരിമിതിയുണ്ട്. സമ്മര്‍ദമുണ്ട്. എങ്കിലും എല്ലാം കഴിഞ്ഞിട്ടു നോക്കാമെന്നു പറഞ്ഞ് അവര്‍ ഒഴിയില്ലെന്നു പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

International
  •  18 days ago
No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  19 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  19 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  19 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  19 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  19 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  19 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  19 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  19 days ago