HOME
DETAILS

കൊല്ലം ഉപാസനാ കോളജ് ഓഫ് നഴ്‌സിങിലെ വിദ്യാര്‍ഥി സമരം ശക്തമാകുന്നു

  
backup
March 08, 2017 | 7:13 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%89%e0%b4%aa%e0%b4%be%e0%b4%b8%e0%b4%a8%e0%b4%be-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%a8


കൊല്ലം: കൊല്ലം ഉപാസനാ കോളജ് ഓഫ് നഴ്‌സിങില്‍ നടക്കുന്ന വിദ്യാര്‍ഥികളുടെ സമരം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഒരിടത്തുമില്ലാത്ത നിയമത്തിനെതിരേ വിദ്യാര്‍ഥികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അവരെ ജാതീയമായി അപമാനിക്കാനും പ്രിന്‍സിപ്പല്‍ മടിച്ചില്ലെന്നും പട്ടിജാതിവര്‍ഗ, ദലിത് വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ പരാതിപ്പെടുന്നു. പ്രവാസി വ്യവസായി വി. പിള്ളയുടെ ഉപാസന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലാണ് കോളജ് പവര്‍ത്തിക്കുന്നത്. എസ.്‌സി-എസ്.ടി വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ മറ്റു രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍വച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതിയുണ്ട്.
വിദ്യാര്‍ഥികളില്‍ നിന്നും അനാവശ്യമായി ഫൈന്‍ പിരിക്കുകയും 53,000 രൂപയോളം വരുന്ന തുക കണക്കുകളുമില്ലാതെ പ്രിന്‍സിപ്പല്‍ കൈവശമാക്കിയിരിക്കുന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. എസ്.എന്‍.എ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നും കൈവശമാക്കിയിരുന്ന 33,000 രൂപയ്ക്ക് ഇതുവരെ യാതൊരുവിധ കണക്കുകളുമില്ല. എസ്.സി-എസ്.ടി വിദ്യാര്‍ഥികളുടെ സ്‌റ്റൈപന്റ് റദ്ധാക്കിവച്ചിരിക്കുന്നു. ഫീസ് കൊടുക്കാന്‍ വൈകിയെന്നാരോപിച്ച് പെണ്‍കുട്ടികളെ ഷോള്‍ പോലും ധരിപ്പിക്കാതെ റോഡിലൂടെ നടത്തിപ്പിച്ച് മനുഷ്യാവകാശ ലംഘനം നടത്തി. പ്രശ്‌നങ്ങള്‍ പറയുന്ന വിദ്യാര്‍ഥികളെ ഓഫിസില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയും തനിക്കെതിരേ സംസാരിച്ചാല്‍ കോളജില്‍ നിന്നും സസ്‌പെന്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പ്രധാന ആരോപണം. അധ്യാപകരെ സ്വാധീനിച്ച് അകാരണമായി വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നതും പതിവാണ്.
ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയില്‍ ഇടപെടുകയും അവരുടെ പേഴ്‌സണല്‍ ഡയറി എടുത്ത് മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍വച്ച് വായിക്കുകയും മാനസിക രോഗിയെന്ന് മുദ്രകുത്തുകയും ചെയ്തു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളോട് വസ്ത്രം മാറുമ്പോള്‍ വാതിലടക്കരുതെന്ന് ഉത്തരവിട്ടതായും ഹോസ്റ്റലില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ മോശാവസ്ഥയെക്കുറിച്ചും അവിടുത്തെ പ്രശ്‌നങ്ങളെകുറിച്ചും പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇങ്ങനെ പോകുന്നു പ്രിന്‍സിപ്പലിനെതിരായ പരാതികള്‍. പ്രിന്‍സിപ്പല്‍ രാജിവയ്ക്കാതെ കോളജ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. എ.ഐ.എസ്.എഫ്-എസ്.എഫ്.ഐ-എ.ബി.വി.പി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്.
പ്രിന്‍സിപ്പലിനെ മാറ്റുന്നതുള്‍പ്പെടെ 20 ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. മാനേജ്‌മെന്റ് പ്രതിനിധികള്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്‌തെങ്കിലും അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ വാഹനത്തിന്റെ ടയർ പൊട്ടിമറിഞ്ഞ് അപകടം; പാലക്കാട് സ്വദേശിയടക്കം രണ്ട് പ്രവാസികൾക്ക് മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  2 months ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  2 months ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  2 months ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  2 months ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  2 months ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  2 months ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  2 months ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  2 months ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  2 months ago