HOME
DETAILS

നടിയെ ആക്രമിച്ച കേസ്: കോടതിയലക്ഷ്യ ഹരജി ഇന്ന് പരിഗണിക്കും

  
Web Desk
December 18, 2025 | 3:44 AM

actress assault case contempt of court plea to be considered today

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹരജി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്.  അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, റിപ്പോര്‍ട്ടര്‍ ടിവി എന്നിവര്‍ക്കെതിരെയുള്ള ഹരജിയാണ് ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ ബെഞ്ച് പരിഗണിക്കുക.

കോടതി നടപടികള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിനും ജഡ്ജിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയതിനുമാണ് റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ കേസ്.  കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും കോടതി നിരീക്ഷിച്ചിരുന്നു. ദിലീപിന്റെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ഹരജിയും ഇന്ന് പരിഗണിക്കുന്നുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി മാര്‍ട്ടിനെതിരെ പൊലിസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലിസ് ആണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. 

വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കവും പൊലിസിന്റെ ഭാഗത്തു നിന്നുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലിസ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. 

കേസില്‍ വിധി വന്നതിന് ശേഷമാണ് ഈ വിഡിയോ വ്യാപകമായി പ്രചരിച്ചത്. കേസിന്റെ വിചാരണ കാലയളവില്‍ മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഈ വിഡിയോ ചിത്രീകരിച്ചതെന്നാണ് നിഗമനം. കേസില്‍ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന് സുപ്രിം കോടതി ജാമ്യം നല്‍കിയിരുന്നു. ഇതില്‍ അതിജീവിതയുടെ പേരും വെളിപ്പെടുത്തുന്നുണ്ട്.

യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച മാര്‍ട്ടിന്‍ ആന്റണിയുടെ വെളിപ്പെടുത്തലെന്ന രീതിയിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന്റെ ഭാഗം ന്യായീകരിക്കുന്നതാണ് വിഡിയോ. ദിലീപിനെതിരെ നടന്ന ഗൂഢാലോചനയാണ് സംഭവമെന്നാണ് ഇതില്‍ പറയുന്നത്. 
വിഡിയോ പ്രമുഖരടക്കം പലരും പ്രചരിപ്പിക്കുന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ മാര്‍ട്ടിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരക്കോടതി 20 വര്‍ഷം കഠിന തടവിന് വിധിച്ചിരുന്നു.

the court will consider the contempt of court petition today in the high-profile actress assault case, drawing renewed attention to the ongoing legal proceedings.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിലും ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാല്‍ അധിക നിരക്ക് നല്‍കണം

National
  •  9 hours ago
No Image

വീണ്ടും ക്രിക്കറ്റ് ആവേശം; ലോക ചാമ്പ്യന്മാരെ വരവേൽക്കാൻ ഒരുങ്ങി കേരളം

Cricket
  •  9 hours ago
No Image

ബസ് ലോക്ക് ചെയ്ത് ഡ്രൈവർ ഇറങ്ങിപ്പോയി; സ്കൂൾ ബസിനുള്ളിൽ കുടുങ്ങിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി

oman
  •  9 hours ago
No Image

'പത്ത് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, 3000 വര്‍ഷങ്ങള്‍ക്ക് ശേഷം ഗസ്സയില്‍ സമാധാനം, അമേരിക്കയെ ശക്തിപ്പെടുത്തി' അവകാശ വാദങ്ങള്‍ നിരത്തി ട്രംപ്

International
  •  10 hours ago
No Image

പൊതുസ്ഥലങ്ങളിലെ വ്യാജ ക്യുആർ കോഡുകൾ; ജാഗ്രതാ നിർദ്ദേശവുമായി അബൂദബി പൊലിസ്

uae
  •  10 hours ago
No Image

'അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കുന്നു'; പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടി വൈകുന്നതില്‍ വിമര്‍ശനവുമായി ഡബ്ല്യൂ.സി.സി

Kerala
  •  10 hours ago
No Image

രൂപയുടെ വീഴ്ച തടയാൻ ആർബിഐ; പ്രവാസികൾ നാട്ടിലേക്ക് പണമയക്കാൻ കാത്തിരിക്കണോ?

uae
  •  10 hours ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് വമ്പൻ നേട്ടം

Cricket
  •  10 hours ago
No Image

വെള്ളം കോരുന്നതിനിടെ അമ്മയുടെ കൈയില്‍നിന്ന് കിണറ്റിലേക്ക് വീണ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

യുഎഇയിൽ ജനനനിരക്ക് കുത്തനെ താഴേക്ക്; വില്ലനാകുന്നത് ജീവിതച്ചെലവും ജോലിഭാരവുമെന്ന് റിപ്പോർട്ട്

uae
  •  10 hours ago