HOME
DETAILS

അമേരിക്കയിൽ നിന്നെത്തിയ ഈജിപ്ത് യാത്രക്കാരന് ജിദ്ദ എയർപോർട്ടിൽ വൈറസ് ബാധ കണ്ടെത്തി

  
backup
March 11, 2020 | 11:57 AM

64531231231231-0
റിയാദ്: സഊദിയിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണക്ഷൻ വിമാന യാത്രക്കാരനായ ഈജിപ്ത് പൗരന് കൊറോണ വൈറസ് ബാധ കണ്ടെത്തി. ഇതോടെ സഊദിയിൽ കോവിഡ് 19 കൊറോണ വൈറസ് ബാധിതരുടെ എണ്ണം 21 ആയി. ന്യൂയോര്‍ക്കില്‍ നിന്ന് ജിദ്ദ വഴി ഈജിപ്തിലേക്ക് പോവുകയായിരുന്ന ഈജിപ്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
 
എയര്‍പോര്‍ട്ടിൽ യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്ന തെര്‍മല്‍ നിരീക്ഷണ ക്യാമറയില്‍ ഇദ്ദേഹത്തിന്റെ  ഉയര്‍ന്ന താപനില ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉടൻ എയര്‍പോര്‍ട്ടില്‍ വച്ചു തന്നെ ഐസൊലേഷനിലാക്കിയ യാത്രക്കാരനെ ജിദ്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
അതേസമയം, നേരത്തെ കണ്ടെത്തിയ കൊറോണ ബാധ സ്ഥിരീകരിച്ച 20 പേരിൽ 19 പേരുടെയും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ഒരാളുടെ നില മാറ്റമില്ലാതെ തുടരുകയാണെന്നും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാനൂറിലധികം പേർ ഐസൊലേഷനിലാണെന്നും രണ്ടായിരത്തിലധികം പേർ നിരീക്ഷണത്തിലാണെന്നും ഇന്ന് പുതിയ രോഗ ബാധയില്ലെന്നും മന്ത്രാലയ വക്താവ് ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago