HOME
DETAILS

പ്രളയം ദുരിതം വിതച്ച തിരുവമ്പാടിയോട് അവഗണന

  
backup
February 01 2019 | 04:02 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a4%e0%b4%bf%e0%b4%b0

മുക്കം: സംസ്ഥാന ബജറ്റില്‍ തിരുവമ്പാടി മണ്ഡലത്തിന് അവഗണന. നൂറ്റാണ്ട് കണ്ട വലിയ പ്രളയത്തില്‍ വന്‍നാശനഷ്ടങ്ങള്‍ സംഭവിച്ച മലയോര മേഖലയില്‍ ശ്രദ്ധേയമായതോ പുതിയതോ ആയ പദ്ധതികളൊന്നും തന്നെ പ്രഖ്യാപിച്ചില്ല.  കഴിഞ്ഞ വര്‍ഷം 200 കോടിയോളം പദ്ധതികള്‍ മണ്ഡലത്തില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്രാവശ്യം 40 കോടിയുടെ പദ്ധതികള്‍ മാത്രമാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും പൂര്‍ത്തിയാവാതെ കിടക്കുന്നതും മലയോര മേഖലയുടെ സ്വപ്ന പദ്ധതികള്‍ക്ക് ഫണ്ട് വകയിരുത്താത്തതും വികസനത്തിന് തിരിച്ചടിയാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.  മണ്ഡലത്തില്‍ അടിസ്ഥാന വികസന പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയെ പരിഗണിച്ചപ്പോള്‍ ആരോഗ്യ രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളേയും തീര്‍ത്തും അവഗണിച്ചു. കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പല പദ്ധതികളും ഈ ബജറ്റിലും ഇടംപിടിച്ചിട്ടുണ്ട്. പ്രളയാനന്തര പുനര്‍ നിര്‍മാണത്തിന് കൂടുതല്‍ തുക വകയിരുത്തിയതാണ് ബജറ്റ് വിഹിതം കുറയാന്‍ കാരണമെന്നാണ് വിശദീകരണം. മാമ്പറ്റ- മുത്താലം- അമ്പലക്കണ്ടി റോഡിന് 80 ലക്ഷം, മുക്കം ടൗണ്‍ നവീകരണത്തിന് 60 ലക്ഷം, തിരുവമ്പാടി ടൗണ്‍ നവീകരണത്തിന് 60 ലക്ഷം, തിരുവമ്പാടി- കുമാരനെല്ലൂര്‍ മണ്ടാംകടവ് റോഡിന് നാലുകോടി, മുക്കം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് രണ്ട് കോടി, വല്ലത്തായികടവ് പാലത്തിന് മൂന്നുകോടി, കോടഞ്ചേരി- കൂടത്തായി റോഡിന് 5 കോടി, മുണ്ടൂര്‍ പാലത്തിന് രണ്ടുകോടി, മുക്കം- കച്ചേരി- ചേന്നമംഗല്ലൂര്‍ റോഡിന് അഞ്ചുകോടി, തേക്കുംകുറ്റി - വല്ലത്തായിപ്പാറ റോഡിന് മൂന്നു കോടി, കൂടരഞ്ഞി- പൂവാറന്‍തോട് റോഡിന് അഞ്ച് കോടി, പറപ്പറ്റ പാലത്തിന് രണ്ട് കോടി, ചെമ്പുകടവ് പാലത്തിന് നാല് കോടി എന്നിങ്ങനെയാണ് മണ്ഡലത്തിന് അനുവദിച്ചത്. മുക്കം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിന് കഴിഞ്ഞ ബജറ്റില്‍ അഞ്ചുകോടി അനുവദിച്ചിരുന്നു.
ഏറെ ശോച്യാവസ്ഥയിലായ മുക്കം പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിന് കഴിഞ്ഞ ബജറ്റില്‍ 3.5 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഇതുവരെ പ്രവര്‍ത്തി തുടങ്ങിയിട്ടില്ല. അതേസമയം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് വന്നപ്പോഴും ആദ്യ രണ്ട് ബജറ്റിലും മലയോരത്ത് പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ തന്നെയാണ്. ജനങ്ങള്‍ ഏറെ പ്രതീക്ഷിച്ച മലയോര ഹൈവേ അടക്കമുള്ള പല പദ്ധതികളും അവഗണിക്കപ്പെട്ടു.  ആദ്യ ബജറ്റില്‍ ആനക്കാംപൊയി- കള്ളാടി -മേപ്പാടി തുരങ്കപാത ആദ്യഘട്ടത്തിന് 20 കോടിയും, പുല്ലൂരാംപാറ മത്തായി ചാക്കോ സ്മാരക സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് അഞ്ചുകോടിയും, കൈതപ്പൊയില്‍- തിരുവമ്പാടി -അഗസ്ത്യന്‍മുഴി റോഡിന് 30 കോടിയും, പൂവാറന്‍തോട് -നായാടംപൊയില്‍ റോഡിന് 15 കോടിയും, വഴിക്കടവ് പാലത്തിന് രണ്ടു കോടിയും, തിരുവമ്പാടി ഗവ. ഐ.ടി.ഐ കെട്ടിട നിര്‍മാണത്തിന് മൂന്നു കോടിയും, പുന്നക്കല്‍ ഓളിക്കല്‍ റോഡിന് നാലു കോടിയും അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ കൈതപ്പൊയില്‍ അഗസ്ത്യന്‍മുഴി റോഡിന് മാത്രമാണ് കിഫ്കിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചിരുന്നത്.
എന്നാല്‍ ഈ പദ്ധതികളെല്ലാം ഇത്തവണത്തെ ബജറ്റില്‍ തഴയപ്പെട്ടു. ആദ്യ ബജറ്റില്‍ നിലമ്പൂര്‍- നായാടംപൊയില്‍ റോഡിന് 25 കോടിയും തിരുവമ്പടി - പുന്നക്കല്‍- പൂവാറന്‍തോട് റോഡിന് 20 കോടിയും തിരുവമ്പാടി - മറിപ്പുഴ റോഡിന് 60 കോടിയും മുക്കം- കുമാരനെല്ലൂര്‍ - എസ്റ്റേറ്റ് റോഡിന് 70 കോടിയും, വീട്ടിപ്പാറ - ആനക്കയംചാല്‍ എസ്.ടി കോളനി റോഡിന് 30 കോടിയും അനുവദിച്ചിരുന്നുവെങ്കില്‍ പദ്ധതികളെല്ലാം കടലാസിലൊതുങ്ങി. ഇതുപോലെ മണ്ഡലത്തിലെ പ്രധാന പദ്ധതികളെല്ലാം തന്നെ ബജറ്റില്‍ കടുത്ത അവഗണന നേരിട്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago