ആകാശവാണി നിലയത്തിലെ ടവര്‍ നിലംപൊത്തി; വാര്‍ത്താ സംപ്രേക്ഷണത്തിന് തടസം
ശ്രീകാര്യം: മണ്‍വിളയിലെ ആകാശവാണി നിലയത്തിലെ ട്രാന്‍സ്മിഷന്‍ ടവര്‍ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റത്ത് നിലംപൊത്തി. തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പരിധിയില്‍ വരുന്ന, എഞ്ചിനീയറിങ് കോളേജിനു സമീപം സ്ഥിതിചെയ്യുന്ന ടാന്‍സ്മിറ്റിങ് ടവറാണ് നിലംപൊത്തിയത്. നിലയത്തിലെ പ്രധാന ട്രാന്‍സ്മിഷന്‍ ടവറായ ഇത് 121 മീറ്ററോളം ഉയരത്തിലാണ് സ്ഥാപിച്ചിരുന്നത്. ആലപ്പുഴ, തിരുവനന്തപുരം നിലയങ്ങളിലേയ്ക്ക് ഇവിടെ നിന്നാണ് പരിപാടികള്‍ ട്രാന്‍സ്മിറ്റ് ചെയ്തിരുന്നത്. 20 കിലോവാട്ട്‌സ് ശേഷിയാണ് ഈ ടവറിനുള്ളത്.
വാര്‍ത്തകളും തദ്ദേശീയമായ പരിപാടികളുമാണ് ഇതിലൂടെ പ്രക്ഷേണം ചെയ്യുന്നത്. അതിനാല്‍ റീജിയണല്‍ പ്രോഗ്രാമുകള്‍ക്കും പ്രദേശീക വാര്‍ത്തകള്‍ക്കും തടസം നേരിടും. ടവര്‍ വീണതിനെ തുടര്‍ന്ന് പരിപാടികള്‍ അനന്തപുരി എഫ്.എം വഴിയാണ് പ്രേക്ഷപണം ചെയ്യുന്നത്.
ഇതിന് പ്രത്യേക ട്രാന്‍സ്മിഷന്‍ ടവറാണ് ഉപയോഗിക്കുന്നത്. നിലവിലെ ടവര്‍ പൂര്‍ണതോതില്‍ പുന:സ്ഥാപിക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ട്രാന്‍സ്മിഷന്‍ കേന്ദ്രത്തിന്റെ ആരംഭകാലത്ത് സ്ഥാപിച്ച ഈ ടവര്‍ അപകടഭീഷണിയിലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ സംഭവത്തെക്കുറിച്ച് വിശദ വിവരങ്ങള്‍ നല്‍കുവാന്‍ ആകാശവാണി അധികൃതര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."