'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി
ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ സംഘടനയായ വി.എച്ച്.പിയുടെ പരിപാടിയില്‍ മുസ്ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷം പ്രസംഗിച്ചും ഭരണഘടനാവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയും അലഹാബാദ് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി ശേഖര്‍ യാദവ്. എന്നും മന്ത്രം ജപിക്കുന്നത് കൊണ്ട് നമ്മുടെ (ഹിന്ദുക്കള്‍) കുട്ടികള്‍ സഹിഷ്ണുക്കളായി വളരുമെന്നും എന്നാല്‍ മൃഗങ്ങളെ അറുക്കുന്നത് കൊണ്ട് അവരുടെ (മുസ്ലിംകള്‍) മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകുമെന്നും ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് ഇന്ത്യ ഭരിക്കപ്പെടുകയെന്നുമുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളാണ് ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതിയുടെ ലൈബ്രറി ഹാളില്‍ VHP ലീഗല്‍ സെല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജഡ്ജി എസ്.കെ യാദവ് എന്ന ശേഖര്‍ കുമാര്‍ യാദവ് വിവാദ പരാമര്‍ശം നടത്തിയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന് പറഞ്ഞ ജഡ്ജി, ഏക സിവില്‍ കോഡ് ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും ചൂണ്ടിക്കാട്ടി.
"Our (#Hindus) kids are tolerant, non-violent and kind because they chant mantras, read Vedas, but their (#Muslims) children can't be expected to be kind as they witness animals being slaughtered," says #JusticeShekharYadav, sitting #AllahabadHighCourt Judge explains the… pic.twitter.com/1Cz6PCIi19
— Hate Detector 🔍 (@HateDetectors) December 8, 2024
വേദങ്ങളും മന്ത്രങ്ങളും പഠിപ്പിക്കണം. എന്നാല്‍ അപ്പോള്‍ അവര്‍ക്ക് സഹിഷ്ണുതയും ദൈവഭയവും ഉണ്ടാകും. എന്നാല്‍ അവരുടെ (മുസ്ലിംകള്‍) മക്കളോ? അവര്‍ കുട്ടിക്കാലം മുതല്‍ മൃഗങ്ങളെ കൊല്ലുന്നത് കാണുന്നു. അങ്ങിനെയാണ് അവര്‍ വളരുന്നത്. അപ്പോള്‍ അവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? അവര്‍ എങ്ങിനെ ദയാലുക്കളോ ഉദാരമതിയോ ആകും? ഹിന്ദു ശാസ്ത്രങ്ങളിലും വേദങ്ങളിലും സ്ത്രീയെ ദേവതകളായാണ് വിശേഷിപ്പിക്കുന്നത്. അവരോട് മോശമായി പെരുമാറരുത്. വേദം പഠിച്ച ഒരാള്‍ക്കും സ്ത്രീകളെ അനാദരിക്കാന്‍ കഴിയില്ല. അപ്പോള്‍ നമുക്കൊരിക്കലും നാല് ഭാര്യമാരെ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും നികാഹ് ഹലാലക്ക് അവകാശമുണ്ടെന്നും മൂന്ന് തവണ തലാഖ് ചൊല്ലാന്‍ അവകാശമുണ്ടെന്നും ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കാതിരിക്കാനുള്ള അവകാശമുണ്ടെന്നും പറയാന്‍ കഴിയില്ല. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. അത് ഉടന്‍ യാഥാര്‍ഥ്യമാകും. ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പ് നല്‍കുന്നതാണ് ഏക സിവില്‍ കോഡ്. ആര്‍.എസ്.എസും വി.എച്ച്.പിയും മാത്രമല്ല സുപ്രിംകോടതിയും ഏക സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നുണ്ട്. ബഹുഭാരത്വം, മുത്വലാഖ്, നികാഹ് ഹലാല എന്നിവയില്‍ ഒരു ഇളവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഹിന്ദുവായതിനാല്‍ ഞാന്‍ എന്റെ മതത്തെ ബഹുമാനിക്കുന്നു. എന്നാല്‍ എനിക്ക് മറ്റു മതങ്ങളോടോ വിശ്വാസങ്ങളോടോ വിദ്വേഷമില്ല. വിവാഹിതരാകുമ്പോള്‍ നിങ്ങള്‍ അഗ്‌നിക്ക് ചുറ്റും ഏഴ് റൗണ്ട് ചുറ്റണമെന്നും ഗംഗയില്‍ സ്‌നാനം ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. പക്ഷേ രാജ്യത്തിന്റെ സംസ്‌കാരത്തെയും ദൈവങ്ങളെയും മഹാന്‍മാരായ നേതാക്കളെയും നിങ്ങള്‍ അനാദരിക്കരുതെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്- അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിന്റെ ഭാഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുമ്പും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിയാണ് ശേഖര്‍ യാദവ്. പശു ഓക്‌സിജന്‍ ശ്വസിക്കുകയും ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന ജീവിയാണെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നതെന്നും ജഡ്ജി പറഞ്ഞിരുന്നു. ഭരണഘടനാ പദവിയിലിരിക്കെ തരംതാണരീതിയില്‍ പ്രസംഗം നടത്തിയ ജഡ്ജിയുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഹിന്ദു സംഘടന രാഷ്ട്രീയ ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ സിറ്റിങ് ജഡ്ജി പങ്കെടുക്കുന്നത് അപമാനകരമാണെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ട്വീറ്റ്‌ചെയ്തു.
His speech is akin to hate speech. #JusticeShekharYadav, a sitting judge of the #AllahabadHighCourt addressed a #VHP meeting. That he should do so is bad enough. That he should promote majoritarian views and communal hatred is unacceptable. #SupremeCourt should take suo moto… pic.twitter.com/L4FOHTwbFn
— CPI (M) (@cpimspeak) December 9, 2024
ശേഖര്‍ യാദവിന്റെ വിവാദ പരാമര്‍ശത്തിനെതിരേ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ രംഗത്തുവന്നു. ജഡ്ജി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ സുപ്രിംകോടതി ഇടപെടണമെന്ന് യൂനിയന്‍ ആവശ്യപ്പെട്ടു. ഒരു സാധാരണക്കാരന്‍ പോലും ഇത്തരം ഭാഷയില്‍ സംസാരിക്കാറില്ല. സ്വതന്ത്ര ജുഡീഷ്യറി എന്ന ആശയമുണ്ടെന്നും അതിന് ജുഡീഷ്യറിക്കുള്ളില്‍ നിന്ന് തുരങ്കം വെക്കുന്ന പ്രവൃത്തിയാണ് ശേഖര്‍ യാദവ് ചെയ്തതെന്നും യൂണിയന്‍ അധ്യക്ഷന്‍ പി.വി സുരേന്ദ്രനാഥ് ചൂണ്ടിക്കാട്ടി.
Sitting judge of Allahabad High Court spotted hate speech against Muslism
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."