ടാങ്കര്‍ ലോറി കുടിവെള്ളത്തിന് വിലനിശ്ചയിച്ച് ജില്ലാ ഭരണകൂടം
കാക്കനാട്: ടാങ്കര്‍ ലോറി കുടിവെള്ളത്തിന് വില നിശ്ചയിച്ച് ജില്ലാഭരണകൂടം ഉത്തരവായി. മിനിമം 25 കിലോമീറ്ററും ടാങ്കറിന്റെ സംഭരണ ശേഷിയും കണക്കിലെടുത്താണ് വിലനിശ്ചയിച്ചിരിക്കുന്നത്.
4000 മുതല്‍ 6000 ലിറ്റര്‍ വരെ സംഭരണ ശേഷിയുള്ള ടാങ്കര്‍ ലോറി കുടിവെള്ളത്തിന് പരമാവധി ഈടാക്കാവുന്ന തുക 1400 രൂപ. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ അധികം നല്‍കണം.
12,000 ലിറ്റര്‍ വെള്ളത്തിന് 2200 രൂപയും കൂടുന്ന ഒരോ കിലോമീറ്ററിനും 60 രൂപ വീതം അധികം നല്‍കണം. ഏറ്റവും വലിയ 24,000 സംഭരണ ശേഷിയുള്ള ടാങ്കറിന് 3,800 രൂപയും കൂടുന്ന ഓരോ കിലോമീറ്ററിന് 80 രൂപയും നിശ്ചയിച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമം പരിഹിരിക്കാന്‍ 'ഡ്രോപ്‌സ് റിലീഫ്'പ്ദ്ധതിയുടെ ഭാഗമായാണ് വിലനിശ്ചയിച്ചിരിക്കുന്നത്. അതെസമയം സ്വകാര്യ കുടിവെള്ള വിതരണ ടാങ്കറുകല്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില ബാധകമായിരിക്കില്ല. കുടിവെള്ളം ക്ഷാമം നേരിടുന്ന പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജലസംഭരണികളില്‍ വെള്ളമെത്തിച്ചായിരിക്കും വിതരണം നടത്തുക.
ജില്ലയില്‍ ലക്ഷ്യമിടുന്ന 400 ജലസംഭരണികളില്‍ നൂറെണ്ണത്തിന്റെ നിര്‍മാണം അടിയന്തരമായി പുരോഗമിക്കുകയാണ്. ജലഅതോറിട്ടിയുടെ സ്രോതസുകളില്‍ നിന്ന് മുന്‍കാലങ്ങളില്‍ ട്രിപ്പ് അടിസ്ഥാനമാക്കിയാണ് ടെന്‍ഡര്‍ നല്‍കിയിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടുകള്‍ അരങ്ങേറിയ സാഹചര്യത്തിലാണ് കുടിവെള്ള വിതരണത്തിന് കിലേമീറ്റര്‍ അടിസ്ഥാനമാക്കി സര്‍ക്കാര്‍ കുടിവെള്ള വിതരണത്തിന്റെ മുഴുവന്‍ നിയന്ത്രണവും ജില്ലാ ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."