HOME
DETAILS

ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 400 കോടി 300 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു

  
backup
April 30 2018 | 05:04 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0-2


നെടുങ്കണ്ടം: ജില്ലയിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനു 400 കോടി രൂപയുടെ പദ്ധതികളുമായി മന്ത്രി എം എം മണി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നെടുങ്കണ്ടത്തു നടന്ന ചടങ്ങിലാണു റോഡുകള്‍ക്ക് അനുവദിച്ച തുകയുടെ വിവരം മന്ത്രി അറിയിച്ചത്.
നെടുങ്കണ്ടത്തു വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിനു നാലുകോടി, ഉടുമ്പന്‍ചോലയിലെ ആയുര്‍വേദ മെഡിക്കല്‍ കോളജിനു പത്തു കോടി, നെടുങ്കണ്ടം കെഎസ്ആര്‍ടിസി ഡിപ്പോ രണ്ടു കോടി, നെടുങ്കണ്ടം ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ 2.05 കോടി, ഉടുമ്പന്‍ചോല പൊലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിനു മൂന്നു കോടി, നെടുങ്കണ്ടം ടൗണ്‍ ആധുനികീകരണത്തിന് 2.5 കോടി, പാറത്തോട് പാലത്തിന് 2.5 കോടി, ചണ്ണക്കട പാലത്തിന് അഞ്ചു കോടി, ശാന്തിഗ്രാം പാലത്തിനു മൂന്നു കോടി, വലിയതോവാള പാലത്തിനു മൂന്നു കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചതെന്നു മന്ത്രി അറിയിച്ചു. ജില്ലയിലെ വിവിധ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 300 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
പദ്ധതികളെല്ലാം അതിവേഗം പൂര്‍ത്തിയാക്കുമെന്നു മന്ത്രി പറഞ്ഞു. തോട്ടം മേഖലയിലെയും ഗ്രാമീണ മേഖലയിലെയും റോഡുകളുടെ പുനരുദ്ധാരണമാണു പ്രധാനമായും ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. രാമക്കല്‍മേട്ടില്‍ കെടിഡിസിയുടെ ആഡംബര ഹോട്ടല്‍ നിര്‍മാണത്തിനുള്ള പദ്ധതിയും തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ആധുനിക സംവിധാനത്തോടെയുള്ള ഹോട്ടല്‍ സ്ഥാപിക്കുന്നതോടെ ടൂറിസം മേഖലയില്‍ ഉണര്‍വുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. താലൂക്കാശുപത്രി മിനി മെഡിക്കല്‍ കോളജാക്കുന്നതിന് 600 കോടി രൂപ. രാജാക്കാട് താലൂക്കാശുപത്രി സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങളും ആരോഗ്യവകുപ്പ് ആരംഭിച്ചു. ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തില്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ച വികസന പ്രവര്‍ത്തനങ്ങളുടെ ലഘുരേഖ യോഗത്തില്‍ പ്രകാശനം ചെയ്തു.
മേഖലയിലെ കര്‍ഷകര്‍ക്ക് ഉപാധി രഹിത പട്ടയം നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ജോയ്‌സ് ജോര്‍ജ് എംപിയുടെ ഇടപെടലിനെ തുടര്‍ന്നു പളനി-ശബരിമല ദേശീയപാത (2100 കോടി രൂപ), മൂന്നാര്‍-പൂപ്പാറ-ബോഡിമെട്ട് ഹൈവേ (381 കോടി), രാജാക്കാട് - പൂപ്പാറ സിആര്‍എഫ് റോഡ് (12 കോടി), തേവാരമെട്ട് അന്തര്‍ സംസ്ഥാന പാത, പിഎംജിഎസ്‌ഐ ഗ്രാമീണ റോഡുകള്‍ (40 കോടി രൂപ) എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മേഖലയില്‍ വികസന കുതിച്ചുചാട്ടം ഉണ്ടാകുമെന്നും മന്ത്രി എം.എം.മണി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago