ജപ്പാനില്‍ യു.എസ് സൈനിക താവളത്തിനെതിരേ പ്രതിഷേധം
ടോക്കിയോ: ഇരുപതുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥന് പിടിയിലായതിനെ തുടര്‍ന്നു ജപ്പാനിലെ ഒക്കിനാവയില്‍ യു.എസ് സൈനിക താവളത്തിനെതിരേ പ്രതിഷേധം. സൈനിക താവളം മാറ്റണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനു പേരാണ് പ്രതിഷേധവുമായെത്തിയത്.
ഒക്കിനാവാ ദ്വീപില്‍നിന്നു സൈനികതാവളം മാറ്റണമെന്ന പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ ആവശ്യം യുവതി കൊല്ലപ്പെട്ടതോടെ ശക്തിപ്രാപിച്ചിരിക്കുകയാണ്. മുന്‍പും സൈനികര്‍ ഇത്തരം ചെയ്തികള്‍ നടത്തിയതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. യു.എസ്-ജപ്പാന് സൈനിക സഖ്യത്തിലെ പ്രധാന കണ്ണിയായ ക്യാംപില്‍ ഏതാണ്ട് 26,000 അമേരിക്കന്‍ സൈനികരാണുള്ളത്.
നടപടികള്‍ അതിരുവിട്ടതിനെ തുടര്‍ന്നു ക്യാംപിലെ സൈനികര്‍ മദ്യപിക്കുന്നതടക്കം യു.എസ് ഭരണകൂടം ഈയിടെ വിലക്കിയിരുന്നു. അതിനിടെ, സൈനിക ക്യംപ് ഇവിടെനിന്നു മാറ്റാന്‍ അമേരിക്കയും ജപ്പാനും ശ്രമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."