HOME
DETAILS

മുട്ടക്കോഴി വിതരണ പദ്ധതിയിലെ അഴിമതി; വിജിലന്‍സ് അന്വേഷിക്കണമെന്ന്

  
backup
May 04 2018 | 05:05 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf


വെള്ളമുണ്ട: ഗ്രാമപഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ മുട്ടക്കോഴി വിതരണ പദ്ധതിയില്‍ എട്ടു ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി വെള്ളമുണ്ട മണ്ഡലം ഐ.എന്‍.ടി.യു.സി കമ്മിറ്റി ആരോപിച്ചു.
147 ജനറല്‍ വനിതാ ഗ്രൂപ്പിനും 32 പട്ടികവര്‍ഗ വനിതാ ഗ്രൂപ്പിനും ഒരു ഗ്രൂപ്പിന് 100 കോഴി എന്ന ക്രമത്തിലാണ് പദ്ധതി നടപ്പാക്കിയത്.
ഒരു കോഴിക്ക് അന്‍പത് രൂപ ഗുണഭോക്തൃ വിഹിതവും അന്‍പത് രൂപ പഞ്ചായത്ത് ഫണ്ടും ചേര്‍ത്ത് 100 രൂപയാണ് ഒരു കോഴിക്ക് വില നിശ്ചയിച്ചത്. എന്നാല്‍ പകുതി വിലക്ക് പോലും വലിപ്പമില്ലാത്തതും പ്രായം കുറഞ്ഞതും താരതമ്യേന ഗുണമേന്മയില്ലാത്ത വിവിധ ഇനത്തില്‍പ്പെട്ട 18000 കോഴിക്കുഞ്ഞുങ്ങളെയാണ് 1800 കുടുംബങ്ങള്‍ക്ക് നല്‍കിയത്. കോഴി വിതരണം ചെയ്ത് ആഴ്ചകള്‍ക്ക് ശേഷം അന്‍പത് ശതമാനം കോഴികളും ചാകുകയും ചെയ്തു.
പോത്തുകുട്ടി വിതരണം, ആട് വിതരണം, മരുന്ന് വാങ്ങല്‍ എന്നി പഞ്ചായത്ത് പദ്ധതിയിലും സര്‍ക്കാര്‍ നേരിട്ട് നടപ്പിലാക്കിയ കറവ യന്ത്ര വിതരണം കോഴി വിതരണം എന്നിവയിലും അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ട്. ആയത് കൊണ്ട് വെറ്ററിനറി സര്‍ജന്‍ മുഖേന നടപ്പിലാക്കിയ എല്ലാ പദ്ധതികളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ചത്ത കോഴിക്ക് പകരം ഗുണഭോക്തൃ വിഹിതം തിരിച്ച് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. കുറ്റക്കാരനായ വെറ്ററിനറി സര്‍ജന്റെ പേരില്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൃഗാശുപത്രിയിലേക്ക് ജനകീയ മാര്‍ച്ച് നടത്താന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ടി.കെ മമ്മൂട്ടി അധ്യക്ഷനായി. ഷാജി ജേക്കബ്, സി.എം ഗോവിന്ദന്‍ നമ്പ്യാര്‍, കെ.കെ ജോയ്, കെ.ജെ വര്‍ഗീസ്, ബാബു മാനിക്കയനി, ഐ.സി തോമസ്, പി.സി കേശവന്‍ നമ്പ്യാര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago