പഞ്ചാബില്‍ സിദ്ദുവിന്റെ സ്ഥാനം എന്ത്? രാഹുല്‍ തീരുമാനിക്കും
ഛണ്ഡിഗഡ്: പഞ്ചാബില്‍ വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ജയിച്ചതോടെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. എന്നാല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ഗോദയില്‍ ചുക്കാന്‍ പിടിച്ച നവജോത് സിങ് സിദ്ദുവിന്റെ സ്ഥാനം എന്തായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.
സിദ്ദുവിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്നും രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.
ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന വാര്‍ത്തകളുമുണ്ട്. എന്നാല്‍ സിദ്ദു ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഭാര്യ നവജോത് കൗര്‍ സിദ്ദു പറഞ്ഞു. ഒരു സ്ഥാനവും ആവശ്യപ്പെട്ടല്ല പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും സര്‍ക്കാര്‍ രൂപീകരണത്തിലും ഒന്നും ആവശ്യപ്പെടില്ലെന്നും കൗര്‍ പറഞ്ഞു.
പത്തു വര്‍ഷത്തിനു ശേഷം 117 ല്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവു നടത്തിയത്. ഭരണകക്ഷിയായ അകാലിദള്‍- ബി.ജെ.പി സഖ്യത്തിന് വെറും 18 സീറ്റിലൊതുങ്ങേണ്ടി വന്നു. ആം ആദ്മി പാര്‍ട്ടിയാണ് ഇവിടെ രണ്ടാം സ്ഥാനത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."