ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
തളിപ്പറമ്പ് : വന്‍ പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങളുയര്‍ത്തുന്ന കീരിയാട് മഞ്ചാലിലെ പ്ലൈവുഡ് ഫാക്ടറിക്കും ലേബര്‍ ക്യംപിനുമെതിരെയും നടക്കുന്ന നാട്ടുകാരുടെ പ്രതിഷേധ പരിപാടിയുടെ ഭാഗമായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പതിനെട്ട് വര്‍ഷമായി കുറുമാത്തൂര്‍ പഞ്ചായത്തിലെ കീരിയാട് മഞ്ചാലിലെ ഹീറോ പ്ലൈവുഡ് ഫാക്ടറി നടത്തുന്ന മലിനീകരണത്തിനെതിരേ നാട്ടുകാരുടെ പരാതികള്‍ക്ക് ഏറെ പഴക്കമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഉപരോധത്തെ തുടര്‍ന്ന് പൊലിസും പഞ്ചായത്ത് അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതുവരെ പ്രതിഷേധ പരിപാടികള്‍ തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കീരിയാട് ഭഗവതി സംഘം ഓഫിസിനു സമീപം നടന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗത്തില്‍ യൂണിവേഴ്സിറ്റി ബി.എസ്.സി നഴ്സിങ് അധ്യാപിക എ.കെ ലമിന ബോധവല്‍ക്കരണ ക്ലാസെടുത്തു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി വി.കെ സന്തോഷ് (കണ്‍വീനര്‍), എ അശോകന് (ചെയര്മാന്), കെ സുമേഷ് (വൈസ് ചെയര്മാന്), യു രുകേഷ് (ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."