HOME
DETAILS
MAL
തൃശൂരില്‍ മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി; രണ്ട് കുട്ടികള്‍ മരിച്ചു, യുവതിയും ഒന്നരവയസുകാരിയും ആശുപത്രിയില്‍
April 09 2024 | 11:04 AM
തൃശൂര്‍: തൃശൂരില്‍ മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി. രണ്ട് കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂര്‍ പൂന്തിരുത്തില്‍ വീട്ടില്‍ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ സയന (29), ഒന്നര വയസ്സുള്ള മകള്‍ ആഗ്നിക എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചത്തിരിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം.
നാട്ടുകാരും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് നാല് പേരെയും കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്.
നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ആശുപത്രിയിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരിച്ച കുട്ടികളില്‍ ഒരളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."