ചികിത്സാ ആനുകൂല്യം
പാലക്കാട്: രാഷ്ട്രീയ സാസ്ഥ്യ ബീമാ യോജന (ആര്.എസ്.ബി.വൈ) സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 2017-18ല്‍ പുതിയ കാര്‍ഡുടമകളെ ഉള്‍പ്പെടുത്തുന്നതിനും നിലവിലുള്ളവരുടെ അംഗത്വം പുതുക്കുന്നതിനുമുള്ള നടപടികള്‍ പഞ്ചായത്ത് തലത്തില്‍ ഒരാഴ്ച്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് ആര്.എസ്.ബി.വൈ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
ജില്ലയില്‍ നിലവില്‍ 2,46,957 ഗുണഭോക്താക്കളുണ്ട്. ഇതു കൂടാതെ പുതുതായി അംഗത്വം എടുക്കുന്നതിന് 50,000ത്തോളം പേര് അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു കുടുംബത്തിന് നല്കുന്ന 30,000 രൂപയ്ക്ക് പുറമെ മുതിര്‍ന്ന പൗരന്മാരുണ്ടെങ്കില് അവര്‍ക്ക് പ്രത്യേകം 30,000 രൂപ ആര്.എസ്.ബി.വൈ കാര്‍ഡ് പ്രകാരം നല്കുന്ന പുതിയ രീതിയും ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കോര്‍ കമ്മിറ്റി യോഗമാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."