അവഗണനക്ക് അറുതിയാകാതെ എം.എം പറമ്പ് പഞ്ചായത്ത് മൈതാനം
പൂനൂര്: ഉണ്ണികുളം പഞ്ചായത്തിന്റെ എം.എം പറമ്പിലുള്ള ഔദ്യോഗിക മൈതാനത്തോടുള്ള അധികൃതരുടെ അവഗണന തുടരുന്നു.
പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള മുഴുവന്‍ മത്സരങ്ങളും വിവിധ ക്ലബുകള്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളും നടക്കാറുള്ളത് ഈ മൈതാനത്താണ്.
പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ബ്ലോക്ക് ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ഈ മൈതാനത്താണ് സ്ഥിരമായി പ്രാക്ടീസ് ചെയ്യുന്നത്.
ജില്ലയിലെ പ്രമുഖ താരങ്ങളെ വാര്‍ത്തെടുക്കാനും എം.എം പറമ്പുകാര്ക്ക് ഈ മൈതാനത്തിലൂടെ സാധിച്ചിട്ടുണ്ട്.
സമീപത്തുള്ള പല പഞ്ചായത്തുകളിലും സ്റ്റേഡിയം നവീകരണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുമ്പോഴും ഉണ്ണികുളം പഞ്ചായത്ത് ഭരണസമിതി മൗനം പാലിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തുള്ള ഡ്രൈവിങ് സ്കൂളുകള്‍ക്ക് ഡ്രൈവിങ് പരിശീലിക്കാനും ടെസ്റ്റ് നടത്താനുമുള്ള കേന്ദ്രമായി മാത്രം ഇപ്പോള്‍ മൈതാനം മാറിയിരിക്കുകയാണ്.
ഇരുമുന്നണികളും മാറി മാറി ഭരണം നടത്തുന്ന ഉണ്ണികുളത്ത് ഒരു ഭരണസമിതിയും മൈതാനത്തിന്റെ നവീകരണത്തിനുവേണ്ടി കാര്യമായ ഫണ്ട് ചെലവഴിച്ചില്ല എന്നും ആക്ഷേപമുണ്ട്. അതുകൊണ്ടുതന്നെ ഇരു മുന്നണികള്‍ക്കും ഗ്രൗണ്ടിന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും കായികപ്രേമികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."