കൂത്താട്ടുകുളം ഗവ. യു.പി സ്‌കൂള്‍ ഹൈടെക് പദവിയിലേക്ക്
കൂത്താട്ടുകുളം: ഗവ. യു.പി സ്‌കൂള്‍ ഹൈടെക് പദവിയിലേക്ക് ഉയരാനുള്ള പദ്ധതികള്‍ അവസാന ഘട്ടത്തിലേക്ക്. എട്ടാം ക്ലാസ് മുറികളുള്ള പുതിയ മന്ദിര നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുദിച്ചിരുന്നു. എ.ഇ.ഒ ഓഫിസ് ഇരിക്കുന്ന സ്ഥാനത്ത് പുതിയ മന്ദിരം നിര്‍മ്മിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ തുടങ്ങി. ഓഫിസ് നഗരസഭയുടെ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് നഗരസഭ കൗണ്‍സില്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എസ്.എസ്.എ ഫണ്ട് 27 ലക്ഷം മുടക്കി നാലാം ക്ലാസ് മുറികള്‍ നിര്‍മിച്ചു. ഈ വര്‍ഷം ഇവിടെ ക്ലാസുകള്‍ തുടങ്ങും. അന്‍പതു വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ട് മന്ദിരങ്ങള്‍ പൊളിച്ചുമാറ്റും.
എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കുന്ന പ്രവര്‍ത്തികള്‍ ഒരു മാസത്തിനകം തുടങ്ങും. ഈ അധ്യയന വര്‍ഷം മെയ് 12 വരെ ഒന്നാം ക്ലാസില്‍ 90 കുട്ടികളാണ് ഇവിടെ ചേര്‍ന്നത്. പ്രീ പ്രൈമറിയില്‍ 120 കുട്ടികളുമെത്തി. അണ്‍ എയിഡഡ് സ്‌കൂളില്‍ നിന്നും ഇതുവരെ 15 കുട്ടികളും സ്‌കൂളിലെത്തി.
ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന ഈ അപ്പര്‍ പ്രൈമറി വിദ്യാലയം അധ്യായന മികവിലും, കലാകായിക ശാസ്ത്ര മേഖലകളിലും ഇന്ന് ഉപജില്ല മുതല്‍ സംസ്ഥാനതലം വരെ ശ്രദ്ധേയമായ മുന്നേറ്റത്തിലാണ്. പി.ടി.എ അവാര്‍ഡ് തുക മൂന്ന് ലക്ഷം ഉപയോഗിച്ച് ജില്ലയിലെ ആദ്യ ഹൈടെക് പ്രീ പ്രൈമറി, ജൈവവൈവിധ്യ പാര്‍ക്ക്, 780 കുട്ടികള്‍ക്കും ഓരോ പൂച്ചെടികളുള്ള പൂന്തോട്ടം, മീന്‍കുളം, നക്ഷത്ര വനം, ഔഷധസസ്യത്തോട്ടം, കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് അധ്യാപകര്‍, യാത്ര സൗകര്യത്തിനായി 5 സ്‌കൂള്‍ ബസുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.
എനിക്കും ഒരു കൈയെഴുത്തു മാസിക പദ്ധതിയിലുടെ കുട്ടികളെ വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
കുഞ്ഞുമനസുകളുടെ സഹായഹസ്തത്തിലൂടെ അഞ്ച് വര്‍ഷം കൊണ്ട് 15.68 ലക്ഷം രൂപയാണ് കുഞ്ഞി കൈകളിലൂടെ അവശത അനുഭവിക്കുന്നവരിലേക്ക് എത്തിയത്. ശതാബ്ദിയുടെ ഭാഗമായി ഒരു കുട്ടിയുടെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കി. 2015- 16 ലെ മികച്ച പി.ടി.എയ്ക്കുള്ള ജില്ല തല അവാര്‍ഡ് സ്‌കൂളിനായിരുന്നു. 2016-17ല്‍ ജില്ല, സംസ്ഥാന പി.ടി.എ പുരസ്‌കരം ലഭിച്ചു.
ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനത്തോടെ 84 മാര്‍ക്ക് നേടി നാടിന് അഭിമാനമായി. ഹെഡ്മിസ്ട്രസ് ആര്‍ വത്സല ദേവി, പി.ടി.എ പ്രസിഡന്റ് ജോമോന്‍ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."