പെരുമാട്ടിയിലും കുടിവെള്ളത്തിന് റേഷന്‍
ചിറ്റൂര്‍: ആഗോള ഭീമനായ കൊക്കകോളക്കെതിരേ സമരം നടത്തി വരുന്ന പ്ലാച്ചിമട ഉള്‍പ്പെടുന്ന പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ ഗ്രാമങ്ങളില്‍ കുടിവെള്ളത്തിനും റേഷന്‍. ജലാശയങ്ങളും തോടുകളും ജലസംഭരണികളുമൊക്കെ വറ്റിയതോടെയാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷമായിരിക്കുന്നത്. കുടിവെള്ള പദ്ധതികളില്‍ ജലലഭ്യത കുറഞ്ഞതിനാല്‍ വെള്ളം പമ്പ് ചെയ്യാനാവുന്നില്ല. അതിനാല്‍ ഇപ്പോള്‍ ലോറിയിലെത്തുന്ന വെള്ളമാണ് ആശ്രയം. ലോറികളില്‍ ആഴ്ചക്ക് രണ്ട് തവണ മാത്രമാണ് വെള്ളം നല്‍കുന്നത്. അതിനാല്‍ വലിയ പ്ലാസ്റ്റിക് ജലഭരണികളില്‍ വെള്ളം ശേഖരിച്ചു ഉപയോഗിക്കുകയാണ.്
പഞ്ചായത്തിലെ കിഴക്കന്‍ മേഖലകളായ മുതലാംതോട് ,വാവാക്കോട് ,കല്യാണപെട്ട ,കന്നിമാരി ,പ്ലാച്ചിമട,പാട്ടികുളം ,പടിഞ്ഞാറന്‍ മേഖലയായ അത്തിമണി,ഒടച്ചിറ ,കാരികുളം,വയല്‍കുളംതുടങ്ങിയ സ്ഥലങ്ങളിലെ തുറന്ന കിണറുകളും കുഴല്‍കിണറുകളും ഒരുപോലെ വരണ്ടു കിടക്കുകയാണ്. കുഴല്‍കിണര്‍ കുഴിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും ജലക്ഷാമം കൂട്ടി. മാത്രമല്ല, പഞ്ചായത്തിന്റെ പല കുടിവെള്ള പദ്ധതികളും പ്രവര്‍ത്തന രഹിതമായി കിടക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."