HOME
DETAILS

ഗവർണറുടെ നടപടിക്കെതിരെ ചീഫ് ജസ്റ്റിസിനെ കണ്ട് കോണ്‍ഗ്രസ്

  
backup
May 16 2018 | 17:05 PM

congress-to-move-supreme-court

ബംഗളൂരു: ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നറിയിച്ചിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ച നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. ഗവർണറുടെ നടപടിക്കെതിരായ ഹരജിയുമായാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വീട്ടിലെത്തി കോണ്‍ഗ്രസ് നേതൃത്വം കണ്ടത്. അടിയന്തര പ്രധാന്യത്തോടെ രാത്രി തന്നെ ഹരജി പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഗവർണറുടെ വീട്ടിനു മുന്നില്‍ ശക്തമായ പൊലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, കപില്‍ സിബല്‍, വിവേക് തന്‍ഖ, രണ്‍ദീപ് സര്‍ജുവേല എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് നിയമനടപടിക്കൊരുങ്ങുന്ന കാര്യം വ്യക്തമാക്കിയത്. യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായി കേട്ടുവെന്നും, ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നും ഗവര്‍ണര്‍ നേരായ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ മറ്റുനടപടികള്‍ സ്വീകരിക്കുമെന്നും ചിദംബരം പറഞ്ഞിരുന്നു.

സഭയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തിന്റെ നേതാവായ എച്ച്.ഡി കുമാരസ്വാമിയെ ക്ഷണിക്കുന്നതില്‍ എന്താണ് ഗവര്‍ണര്‍ക്ക് തടസ്സമെന്നും ചിദംബരം ചോദിച്ചു. ഭരണഘടനാ പ്രകാരമുള്ള ഒറ്റ വഴി കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തെ ക്ഷണിക്കുക എന്നതു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 'മന്‍ കി ബാത്ത്' ഇപ്പോള്‍ 'ധന്‍ കി ബാത്ത്' ആയെന്ന് കപില്‍ സിബല്‍ പറഞ്ഞു.

ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ 117 എം.എല്‍.എമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് നേരത്തെ സമര്‍പ്പിച്ചിരുന്നു. 104 എം.എല്‍.എമാര്‍ മത്രമുള്ള ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്നും എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കോണ്‍ഗ്രസും ജെ.ഡി.എസും ആരോപിച്ചിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago