സമരക്കാരെ സാമൂഹ്യ വിരുദ്ധരായി ചിത്രീകരിച്ച് ഭീഷണി നോട്ടിസ്
പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരേ സമരം ചെയ്യുന്ന രാമന്തളി ജനതയെ സാമൂഹ്യ വിരുദ്ധരായി ചിത്രീകരിച്ച് നേവല്‍ അധികൃതര്‍ ഭീഷണി ഉയര്‍ത്തുന്നതായി പരാതി. അക്കാദമി പയ്യന്നൂര്‍ ഗെയിറ്റിനു മുന്നിലെ വീട്ടുടമസ്ഥനാണ് ഇതു സംബന്ധിച്ച് നേവിയുടെ നോട്ടിസ് ലഭിച്ചത്. രാമന്തളി പഞ്ചായത്ത് സെക്രട്ടറി മുഖേനയാണ് നേവല്‍ അധികൃതര്‍ നോട്ടിസ് അയച്ചിരിക്കുന്നത്. അക്കാദമിക്കെതിരെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ അക്കാദമി ഗെയിറ്റിനു മുന്നിലെ വീടിന്റെ അനുമതി റദ്ദാക്കുമെന്ന് കാണിച്ചാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. നേവല്‍ അധികൃതര്‍ പഞ്ചായത്തിന് നല്കിയ കത്തിനെ തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി വീട്ടുടമസ്ഥന് നോട്ടിസ് നല്‍കിയിരിക്കുന്നത്. അക്കാദമിക്കകത്ത് താല്‍ക്കാലിക ജോലി ചെയ്യുന്ന രാമന്തളിക്കാരെ നേവല്‍ ഉദ്യോഗസ്ഥര്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."