മണിക്കല്‍ പാലം ഉദ്ഘാടനത്തിനൊരുങ്ങി
ആലക്കോട്: ചപ്പാരപ്പടവ് പുഴക്ക് കുറുകെ നിര്‍മിച്ച മണിക്കല്‍ പാലത്തിന്റെ ഉദ്ഘാടനം 23നു രാവിലെ 10ന് മന്ത്രി ജി സുധാകരന് നിര്‍വഹിക്കും. എരുവാട്ടി മണിക്കല്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് 10 കോടിയോളം രൂപ ചിലവഴിച്ചായിരുന്നു പാലത്തിന്റെ നിര്‍മാണം.
കാസര്‍കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാസ്മിന് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഒരു വര്‍ഷത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കിയത്. പാലങ്ങളിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന കുലുക്കം ഒഴിവാക്കുന്നതിന് എക്സ്പാന്ഷന് ജോയിന്റ് ഒഴിവാക്കിയായിരുന്നു നിര്‍മാണം.
ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ജില്ലയിലെ മൂന്നാമത്തെ പാലമാണിത്. 180 മീറ്റര്‍ നീളത്തില്‍ ആറു സ്പാനുകളിലായി നിര്‍മിച്ചിരിക്കുന്ന പാലത്തില്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ എട്ടു മീറ്ററും ഇരു വശങ്ങളിലുമായി ഒന്നര മീറ്റര്‍ നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."