HOME
DETAILS
MAL
ഉത്തര്‍പ്രദേശ് ട്രെയിനില്‍ തിരക്കില്‍പ്പെട്ട് കുഞ്ഞ് മരിച്ചു
backup
May 26 2018 | 02:05 AM
ലഖ്നൗ: ട്രെയിനിലെ ആള്‍ത്തിരക്കിലും കടുത്ത ഉഷ്ണത്തിലുംപെട്ട് ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു. അലഹബാദിലാണ് ഈ ദാരുണ സംഭവം.
ബ്രഹ്മപുത്ര എക്സ്പ്രസില്‍ മാതാപിതാക്കള്‍ക്കൊപ്പം സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്യുന്നതിനിടയിലാണ് കമ്പാര്‍ട്ട്മെന്റിലെ ആള്‍ത്തിരക്കും ചൂടും കാരണം കുഞ്ഞ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രൂഗഡിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. ട്രെയിന്‍ അലഹബാദില്‍ എത്തിയപ്പോഴേക്കും കുഞ്ഞ് തളര്‍ന്നിരുന്നു.
കുഞ്ഞിന് ചികിത്സ നല്‍കണമെന്ന ആവശ്യം റെയില്‍വേ അധികൃതര്‍ അവഗണിച്ചതായി യാത്രക്കാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."