കെ.എല്‍.ആര്‍.എസ്.എ പ്രതിഷേധിച്ചു
കല്‍പ്പറ്റ: പാടിച്ചിറ വില്ലേജ് ഓഫിസറെ നീക്കം ചെയ്യണമെന്ന് പ്രമേയം പാസാക്കിയ മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയില്‍ കേരളാ ലാന്റ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ പ്രതിഷേധിച്ചു. വില്ലേജ് ഓഫിസറെ മികച്ച വില്ലേജ് ഓഫിസര്‍ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ച പഞ്ചായത്തിന്റെ ഇപ്പോഴത്തെ നടപടിയില്‍ ദുരൂഹതയുണ്ട്. ജില്ലാ ഭരണ കൂടത്തിന്റെ അധികാര പരിധിയില്‍ വരുന്ന ജീവനക്കാര്‍ക്കെതിരെ പരാതിയുണ്ടങ്കില്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള സംവിധാനം നിലവിലുണ്ട്. വ്യക്തി വൈരാഗ്യവും മറ്റും കാരണം റവന്യു ജീവനക്കാര്‍ക്കെതിരെ നീങ്ങുന്നത് സ്വതന്ത്രമായും സത്യസന്ധമായും ജോലി ചെയ്യുന്ന ജീവനക്കാരുടെ ആത്മ വിശ്വാസം തകര്‍ക്കാനേ ഉപകരിക്കൂ എന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് ജോസ് പോള്‍ ചിറ്റലപ്പള്ളി അധ്യക്ഷനായി. ടി സരിന്‍ കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. വി അബൂബക്കര്‍, വി.എം രാജന്‍, കെ ഷിബു ജോര്‍ജ്ജ്, അഗസ്റ്റിന്‍, അനില്‍ കുമാര്‍, ഷാജി, അലി, കെ.എ അബ്ദുല്‍ സലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."