HOME
DETAILS

പാന്‍മുന്‍ജോമില്‍ വീണ്ടും കിം-മൂണ്‍ കൂടിക്കാഴ്ച

  
backup
May 27 2018 | 01:05 AM

%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f


പ്യോങ്‌യാങ്: സൈനികനിയന്ത്രിത മേഖലയായ പാന്‍മുന്‍ജോമില്‍ വീണ്ടും ഉത്തര കൊറിയ-ദക്ഷിണ കൊറിയ നേതാക്കളുടെ കൂടിക്കാഴ്ച. അടുത്ത മാസം നടക്കേണ്ട യു.എസ്-ഉ.കൊറിയ ഉച്ചകോടി അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് അപ്രതീക്ഷിതമായ കൂടിക്കാഴ്ച നടന്നത്. പാന്‍മുന്‍ജോം സമാധാന ഗ്രാമത്തില്‍ ഇന്നലെ പ്രാദേശിക സമയം രാവിലെ ആറിനും എട്ടിനുമിടയിലാണ് ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നും യോഗം ചേര്‍ന്നത്.
യു.എസ്-ഉ.കൊറിയ ഉച്ചകോടി വിജയകരമായി നടത്തുക തന്നെയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്നും ഇരുനേതാക്കളും പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവച്ചെന്നും മൂണിന്റെ ഓഫിസ് പ്രതികരിച്ചു. ഇന്നു രാവിലെ യോഗത്തിന്റെ വിശദാംശങ്ങള്‍ മൂണ്‍ പുറത്തുവിടുമെന്നും ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.
ട്രംപ്-കിം കൂടിക്കാഴ്ചയ്ക്കു മുന്‍പ് ഇരുകൊറിയന്‍ നേതാക്കളും കൂടിക്കാഴ്ച നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, ഉ.കൊറിയ ഇതില്‍നിന്ന് പിന്മാറിയിരുന്നു. അതോടൊപ്പം സിംഗപ്പൂരില്‍ നടക്കാനിരിക്കുന്ന അമേരിക്കയുമായുള്ള ഉച്ചകോടിയില്‍നിന്നു പിന്മാറുമെന്നും ഭീഷണിപ്പെടുത്തി.
അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് രാജ്യം നടത്തുന്ന സൈനികാഭ്യാസം തന്നെയായിരുന്നു ഉ.കൊറിയയെ ചൊടിപ്പിച്ചത്. ലിബിയന്‍ മാതൃകയില്‍ ഉ.കൊറിയയെ ആണവമുക്തമാക്കുമെന്ന യു.എസ് സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രസ്താവനയിലും അവര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഏപ്രില്‍ 27നാണ് പാന്‍മുന്‍ജോം ഗ്രാമത്തില്‍ ചരിത്രമെഴുതിയ കൊറിയന്‍ ഉച്ചകോടി നടന്നത്. പതിറ്റാണ്ടിനുശേഷം ഇരുകൊറിയന്‍ നേതാക്കളും ഒരു വട്ടമേശയ്ക്കു ചുറ്റുമിരുന്ന ചരിത്രമുഹൂര്‍ത്തം മേഖലയിലെ സമാധാനശ്രമങ്ങള്‍ക്കു പുത്തനുണര്‍വാണു നല്‍കിയത്.
1950-53 കാലഘട്ടത്തില്‍ നടന്ന കൊറിയന്‍ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിച്ച് ഒരുമയോടെ മുന്നോട്ടുപോകാന്‍ ഇരുകൊറിയന്‍ നേതാക്കളും യോഗത്തില്‍ തീരുമാനിച്ചു. മേഖലയെ സമ്പൂര്‍ണമായി ആണവമുക്തമാക്കാനും ആഹ്വാനമുണ്ടായി.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago