HOME
DETAILS

ട്രെയിനിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്

  
backup
May 28, 2018 | 1:57 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4-2


തലശേരി: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനുള്ളില്‍ യുവതിയെ ഡീസലൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ തലശേരി അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ഇന്ന് വിധി പറയും. മലപ്പുറം കടുങ്ങല്ലൂര്‍ കിഴിശ്ശേരി വിളയില്‍ പോസ്റ്റ് ഓഫിസിന് സമീപം താമസിക്കുന്ന കരുവക്കോടന്‍ വീട്ടില്‍ ബീരാന്റെ ഭാര്യ പാത്തുട്ടി(48)യാണ് കൊല്ലപ്പെട്ടത.് തമിഴ്‌നാട് തേനി സ്വദേശി കാമാക്ഷിപുരക്കാരന്‍ പടിയന്റെ മകന്‍ സുരേഷ് കണ്ണനാ(30)ണ് പ്രതി. ജഡ്ജ് പി.എന്‍ വിനോദ് മുമ്പാകെയാണ് കേസിന്റെ വിചാരണ നടപടി പൂര്‍ത്തിയായത.് 2014 ഒക്‌ടോബര്‍ 20ന് പുലര്‍ച്ചെ 4.30നാണ് നാടിനെ നടുക്കിയ കൊലനടന്നത.് നിര്‍ത്തിയിട്ട ട്രെയിനില്‍ വച്ച് പ്രതി പാത്തുട്ടിയുടെ ദേഹത്ത് ഡീസല്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവത്തിന് 11 ദിവസത്തിന് ശേഷം ഒക്ടോബര്‍ 31ന് തൃശൂര്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ പ്രതി കീഴടങ്ങി. പ്രതി റെയില്‍വേക്ക് 15,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന മറ്റൊരു കേസും പൊലിസ് ചുമത്തിയിരുന്നു. പാത്തുട്ടിയെ കൊലപ്പെടുത്തുന്നതിനിടെ കണ്ണൂര്‍-ആലപ്പുഴ എകക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ സീറ്റുകളും മറ്റും കത്തിച്ച് നശിപ്പിച്ചെന്നായിരുന്നു കേസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  6 days ago