കല്ലായിപ്പുഴയുടെ ഭാഗങ്ങളില്‍ നികത്തല്‍ തുടരുന്നു; കണ്ണടച്ച് അധികൃതര്‍
കുന്നത്തു പാലം: ഒളവണ്ണ വാര്‍ഡ് 20ല്‍ കല്ലായിപ്പുഴയുടെ ഭാഗത്ത് അനധികൃത നികത്തല്‍ തടസമില്ലാതെ തുടരുന്നു. നിര്‍മാണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും തള്ളി മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ നികത്തലിന് ഒരു തടസവും ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.
മണക്കോട്ട് പാടം ഭാഗത്താണ് പുഴയുടെ നീര്‍ച്ചാലുകളും തണ്ണീര്‍തടങ്ങളും വ്യാപകമായി നികത്തിയത്. നികത്തിയ ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. നീര്‍ത്തടങ്ങളും ജലസ്രോതസുകളും സംരക്ഷിക്കേണ്ടവരുടെ മൗനമാണ് ഇവരുടെ പിന്‍ബലം. മണ്ണ്, വായു, ജലം, ജലസ്രോതസുകള്‍ എന്നിവ സംരക്ഷിക്കുന്നതിന് വേണ്ടി കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ധവളപത്രം പുറപ്പെടുവിച്ചിരുന്നു. ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിന് യാതൊരു ഗൗരവവും നല്‍കാതെയാണ് പ്രാദേശിക ഭരണകൂടങ്ങള്‍ സംഭവത്തെ സമീപിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."