കൊവിഡ് പ്രതിരോധം: യു.എസില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഏപ്രിലിലോടു കൂടി കൊവിഡിനെ വരുതിയിലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ്. ലക്ഷക്കണക്കിന് ആളുകളെയാണ് അമേരിക്കയില്‍ കൊവിഡ് ടെസ്റ്റ് ചെയ്തതെന്ന് ട്രംപ് മാധ്യമങ്ങളെ അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിനായി ആളുകളുടെ യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. സാമൂഹിക അകലം പാലിുന്നതിലും ശക്തമായ നടപടി ഉണ്ടാവും. യൂറോപുമായും ചൈനയുമായും നിലവില്‍ പാലിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
10 പേരില്‍ കൂടുതല്‍ ഒത്തു കൂട്ടം കൂടരുതെന്നും റെസ്റ്ററന്റുകളിലും ബാറുകളിലും ഇരുന്ന് ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണമെന്നും ട്രംപ് നിര്‍ദേശിച്ചു.
അമേരിക്കയില്‍ എല്ലായിടത്തും കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേന്ദ്രീകൃതമായ നേതൃത്വം തന്നെ നടത്തേണ്ടതുണ്ടെന്ന് അമേരിക്കയിലെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് റെസ്പോണ്‍സ് ടീം കോര്‍ഡിനേറ്റര്‍ ദെബോറ ബിര്‍ക്സ് പറഞ്ഞു.
അമേരിക്ക ആദ്യ ഘട്ടത്തില്‍ യാതൊരു മുന്‍കരുതലോ നിയന്ത്രണങ്ങളോ കൊവിഡിനെ തടയാന്‍ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം 20000ത്തിലേറെ പേര്‍ക്ക് കൊവിഡ് ബാധിക്കുകയും മരണ നിരക്ക് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളുമായി അമേരിക്ക മുന്നോട്ടു വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."