HOME
DETAILS

മാണിക്കു പിന്നാലെ പോകില്ലെന്ന് കോടിയേരി

  
backup
June 03, 2018 | 10:46 PM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8b%e0%b4%95%e0%b4%bf%e0%b4%b2


തിരുവനന്തപുരം: കെ.എം മാണിക്കു പിറകെ പോകേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്ക് എസ്.എന്‍.ഡി.പിയുമായി അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
മാണിയുടെ പാര്‍ട്ടി ഇപ്പോള്‍ യു.ഡി.എഫിനൊപ്പമാണ്. ഉപതെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ യു.ഡി.എഫുമായി അടുക്കുകയും അല്ലാത്ത സമയത്തു വിട്ടുനില്‍ക്കുകയുമാണ് അവര്‍ ചെയ്യുന്നത്. അവരുമായി ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. ചെങ്ങന്നൂരില്‍ എസ്.എന്‍.ഡി.പി നല്ലൊരു മാതൃകയാണ് സ്വീകരിച്ചത്. എസ്.എന്‍.ഡി.പിയുമായി പാര്‍ട്ടിക്ക് അടുത്ത ബന്ധമുണ്ടെങ്കിലും ബി.ഡി.ജെ.എസുമായി അങ്ങനെയല്ല. ജാതിയുടെ പേരില്‍ ബി.ജെ.പി ഉണ്ടാക്കിയ പാര്‍ട്ടിയാണത്. സാമുദായികാടിസ്ഥാനത്തിലുള്ള പാര്‍ട്ടികളുമായി സി.പി.എം ബന്ധമുണ്ടാക്കില്ല. മുന്‍പ് എസ്.എന്‍.ഡി.പി രൂപീകരിച്ച എസ്.ആര്‍.പി, എന്‍.എസ്.എസ് രൂപീകരിച്ച എന്‍.ഡി.പി, ധീവര സഭ രൂപീകരിച്ച ഡി.എല്‍.പി എന്നീ പാര്‍ട്ടികളുമായി സി.പി.എം ബന്ധമുണ്ടാക്കിയിട്ടില്ല.
ആര്‍.എസ്.പി ഇപ്പോള്‍ കേരളത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. ദേശീയ തലത്തില്‍ അവര്‍ ഇടതുപക്ഷത്തിനൊപ്പമാണ്.
ഒരു ലോക്‌സഭാ സീറ്റിന്റെ പേരിലാണ് അവര്‍ എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കു പോയത്. അതുവഴി നിയമസഭയില്‍ സീറ്റില്ലാതായിട്ടും അവര്‍ പാഠം പഠിച്ചില്ല. ഇനി ലോക്‌സഭാ സീറ്റില്‍ കൂടി തോറ്റാല്‍ പഠിച്ചുകൊള്ളുമെന്നും കോടിയേരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി സെഞ്ച്വറി നേടി 

latest
  •  a day ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  a day ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  a day ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  a day ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  a day ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  a day ago