മംഗല്‍പ്പാടി സി.എച്ച്.സിയില്‍ രോഗിയെ അപമാനിച്ചു വിട്ടതായി പരാതി
കുമ്പള: മംഗല്‍പ്പാടി സി.എച്ച്.സിയില്‍ ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ മിയ്യപ്പദവ് സ്വദേശിയും അങ്കണവാടി ടീച്ചറുമായ സുധ(40)യെ ആശുപത്രി അധികൃതര്‍ അപമാനിച്ചു വിട്ടതായും പരാതി. സംഭവത്തിനു ഉത്തരവാദികളായ സ്റ്റാഫ് നഴ്‌സുമാര്‍ക്കെതിരേ നടപടി വേണമെന്ന് സുധയും മകള്‍ കണ്ണകിയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 31നാണ് ഗര്‍ഭാശയ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗല്‍പ്പാടി സി.എച്ച്.സിയില്‍ രാവിലെ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ രണ്ടു നഴ്‌സുമാര്‍ വന്നു പതിനഞ്ചു വയസുള്ള മകളോട് ലേബര്‍ മുറിയാകെ വൃത്തികേടായിരിക്കുകയാണെന്നും വൃത്തിയാക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.
ഇത്രയും ഗുരുതര അവസ്ഥയിലുള്ള രോഗിയെ എന്താനാണ് ഇവിടെ കൊണ്ടുവന്നതെന്നും സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോകായിരുന്നില്ലേയെന്നും അവര്‍ ചോദിച്ചു. ആശുപത്രി അധികൃതരുടെ മോശമായ പെരുമാറ്റത്തില്‍ കരയാനെ കഴിഞ്ഞുള്ളുവെന്നും മകള്‍ കണ്ണകി പറഞ്ഞു. അപമാനിച്ചു വിട്ട നടപടിക്കെതിരേ ഡി.എം.ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇവരുടെ ഭര്‍ത്താവ് ജമകുമാര്‍, പൊതുപ്രവര്‍ത്തകരായ ബി.എ ബഷീര്‍, എം.ഡി മുസ്തഫ കടമ്പാര്‍ എന്നിവരും സംബന്ധിച്ചു.
അതേ സമയം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ മംഗല്‍പ്പാടി സി.എച്ച്.സിയില്‍ രോഗിയെ അപമാനിച്ചുവിട്ട നടപടിയില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗ് മംഗല്‍പ്പാടി പഞ്ചായത്ത് കമ്മിറ്റി ആശുപത്രിയിലേക്കു മാര്‍ച്ച് നടത്തി.
മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ മൂസ ഉദ്ഘാടനം ചെയ്തു. വി.പി അബ്ദുല്‍ ഷുക്കൂര്‍, എം.ബി യൂസുഫ്, അബ്ദുല്‍ റഹിമാന്‍ ബന്തിയോട്, യൂസുഫ് ഹേരൂര്‍, എം.കെ അലി, മുഹമ്മദ് അസിം, ബി.എം മുസ്തഫ, അഷ്‌റഫ് സിറ്റിസണ്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."