യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകള്‍ റദ്ദാക്കില്ല: പുതുക്കിയ തീയതി മെയ് മൂന്നിന് ശേഷം അറിയിക്കുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി:കൊവിഡ് മൂലം മാറ്റിവെച്ച യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പുതുക്കിയ തീയതി മെയ് മൂന്നിന് ശേഷം അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ ഷെഡ്യൂള്‍ പ്രകാരമായിരിക്കും പരീക്ഷ.
ഇത് സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ യു.പി.എസ്.സി, എസ്.എസ്.സി ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഉദ്യോഗാര്ഥികള്ക്കറിയാം.എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരാനുള്ള സമയം നല്കിക്കൊണ്ടാകും തീയതികള്‍ പ്രഖ്യാപിക്കുക.
കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍, കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍, ജൂനിയര്‍ എന്‍ജിനീയര്‍, സ്റ്റെനോഗ്രാഫര്‍ തുടങ്ങിയ വിവിധ പരീക്ഷകളാണ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് എസ്.എസ്.സി മാറ്റിവെച്ചത്.കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്, ഇന്ത്യന്‍ എക്കണോമിക് സര്‍വീസസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ്, എന്‍.ഡി.എ തുടങ്ങിയ പരീക്ഷകളാണ് യു.പി.എസ്.സി മാറ്റിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."