ന്യൂമാന്‍ കോളജ് ആക്രമണം: ബഹുജനറാലിയില്‍ പ്രതിഷേധമിരമ്പി
തൊടുപുഴ: ന്യൂമാന്‍ കോളജ് അക്രമത്തെ അപലപിച്ചും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടും കോളജ് പി.ടി.എയുടെ നേതൃത്വത്തില്‍ നടന്ന ബഹുജനറാലിയില്‍ പ്രതിഷേധമിരമ്പി.
ഇതു സര്‍ക്കാരിനെതിരേയുള്ള സമരമല്ലെന്നും 65 വര്‍ഷമായി ഒരുനാടിന്റെ ഐശ്വര്യമായി നില കൊണ്ട ന്യൂമാന്‍ കോളജിനെ തല്ലിത്തകര്‍ത്ത സമൂഹ്യവിരുദ്ധരുടെ നടപടിയിലുള്ള പ്രതിഷേധമാണെന്നും ഫാ. ചന്ദ്രന്‍കുന്നേല്‍ വ്യക്തമാക്കി. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം ഫ്‌ളാഗ് ഓഫ് ചെയ്ത റാലി, ടൗണ്‍ ചുറ്റി പൊലിസ് സ്‌റ്റേഷന്റെ മുന്നിലൂടെ ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. നൂറുക്കണക്കിനു ആളുകള്‍ പങ്കെടുത്ത റാലിയില്‍ കോളജ് പി.ടി.എ, എ.കെ.സി.സി, ഡി.എഫ്.സി, ഫാമിലി അപ്പസ്റ്റോലറ്റ്, മാതൃവേദി, കെ.സി.വൈ.എം, വിന്‍സന്റ് ഡി പോള്‍ തുടങ്ങിയ സംഘടനകള്‍ നേതൃത്വം നല്‍കി.
റാലിയില്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം, പ്രിന്‍സിപ്പല്‍ ഡോ. വിന്‍സന്റ് നെടുങ്ങാട്ട്, എകെസിസി ദേശീയ ജനറല്‍ സെക്രട്ടറി ബിജു പറന്നിലം, ഡി.എഫ്.സി രൂപത പ്രസിഡന്റ് ജിബോയിച്ചന്‍ വടക്കന്‍, മാതൃവേദി രൂപത പ്രസിഡന്റ് നിഷ സോമന്‍, എകെ.സി.സി രൂപത പ്രസിഡന്റ് ഐപ്പച്ചന്‍ തടിക്കാട്ട്, പി.ടി.എ വൈസ് പ്രസിഡന്റ് തോമസുകുട്ടി കുര്യന്‍ , കെ.സി.വൈ.എം രൂപത പ്രസിഡന്റ് ടോം ചക്കാലക്കല്‍,
പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാലിക്കു പിന്തുണയുമായി മുന്‍ ഡി.സി.സി പ്രസിഡന്റ് റോയ് കെ പൗലോസ്, മുസ്‌ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷൂക്കൂര്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ.ജേക്കബ്, തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, തുടങ്ങിയവര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു.
ഇടുക്കി ജില്ലയിലെ ആദ്യത്തേതും ഏറ്റവും വലുതുമാണ് ഈ കലാലയം.
തുടര്‍ച്ചയായി രണ്ടാം തവണയും നാക്ക് എ ഗ്രേഡ് നേടി മികവിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് കോളജിന്റെ യശസിനു കളങ്കമുണ്ടാക്കുന്ന വിധത്തില്‍ ഒരുസംഘം പ്രിന്‍സിപ്പലിനെ ബന്ദിയാക്കുകയും ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തതു അപമാനകരമാണെന്നു റാലിയെ അഭിവാദ്യം ചെയ്ത നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."