HOME
DETAILS

രോഗബാധിതര്‍: രണ്ടു ലക്ഷം കടന്ന് ബ്രിട്ടനും

  
backup
May 08, 2020 | 4:03 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82

 


വാഷിങ്ടണ്‍: ബ്രിട്ടനിലും യൂറോപ്പിലും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടുന്നു. ബ്രിട്ടനില്‍ ദിവസങ്ങളായി മരിക്കുന്നവരുടെയും രോഗം സ്ഥിരീകരിക്കുന്നവരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടു. 30,076 പേരാണ് മരിച്ചിരിക്കുന്നത്. മരണസംഖ്യയില്‍ അമേരിക്കയ്ക്കു പിറകില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ബ്രിട്ടന്‍.അതേസമയം, ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,67,054ആയി ഉയര്‍ന്നു. 38.61 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍, 13.21 ലക്ഷം പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടന നല്‍കുന്ന ഔദ്യോഗിക കണക്കുപ്രകാരം 2,54,045 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 36,72,238 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായും ഔദ്യോഗിക കണക്കില്‍ പറയുന്നു.12.66 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ 75,193 പേരാണ് മരണത്തിന് കീഴടങ്ങിയത്. സ്‌പെയിന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടു. റഷ്യ, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, ബ്രസീല്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷവും പിന്നിട്ടിട്ടുണ്ട്.
ഇന്നലെയാണ് ഇറാനിലെ കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നത്. ചൈന, കാനഡ, പെറു, ഇന്ത്യ, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം അര ലക്ഷം പിന്നിട്ടിരിക്കുന്നത്.
ചൈനയില്‍ ഇന്നലെ രണ്ടുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇവര്‍ വിദേശത്തുനിന്ന് എത്തിയവരാണെന്നാണ് വിവരം.ഇറ്റലിയില്‍ 29,684, സ്‌പെയിനില്‍ 26,070, റഷ്യയില്‍ 1,625, ഫ്രാന്‍സില്‍ 25,809, ജര്‍മനിയില്‍ 7,322, തുര്‍ക്കിയില്‍ 3,584, ബ്രസീലില്‍ 8,605, ഇറാനില്‍ 6,486, ചൈനയില്‍ 4,633, കാനഡയില്‍ 4,280, പെറുവില്‍ 1,533, ബെല്‍ജിയത്തില്‍ 8,415, നെതര്‍ലാന്‍ഡ്‌സില്‍ 5,288, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 1,808, ഇക്വഡോറില്‍ 1,618, മെക്‌സിക്കോയില്‍ 2,704, പോര്‍ച്ചുഗലില്‍ 1,105, സ്വീഡനില്‍ 3,040, അയര്‍ലാന്‍ഡില്‍ 1,375 എന്നിങ്ങനെയാണ് മരണസംഖ്യ. ഇന്ത്യയെക്കൂടാതെ ഈ രാജ്യങ്ങളിലാണ് മരണസംഖ്യ ആയിരം പിന്നിട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  3 days ago