നാലുകെട്ടുംചോല കുടിവെള്ള പദ്ധതി സംരക്ഷിക്കാന്‍ നാട്ടുകാര്‍
കല്‍പ്പറ്റ: നഗരസഭയിലെ നാല്കെട്ടുംചോല കുടിവെള്ള പദ്ധതി സംരക്ഷിക്കാന്‍ നാട്ടുകാര്‍ ഒരുങ്ങുന്നു.
നാല്കെട്ടുംചോല കുടിവെള്ള പദ്ധതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ ശുചീകരിച്ച് ഉപയോഗപ്രദമാക്കുന്നതിന് പ്രദേശവാസികള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു. മാര്‍ച്ച് പത്ത് മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കാരാപ്പുഴ കുടിവെള്ള പദ്ധതി വരുന്നതിന് മുമ്പ് നഗരസഭയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ആശ്രയിച്ചിരുന്നത് നാല്കെട്ടുംചോല, ഗൂഡലായ്കുന്ന് കുടിവെള്ള പദ്ധതികളെ ആയിരുന്നു. കാരാപ്പുഴ പദ്ധതി വന്നതോടെ ഈ രണ്ട് പദ്ധതികളും ഉപേക്ഷിച്ച മട്ടാണ്. മണ്ണും ചെളിയും നിറഞ്ഞ് ഈ കുടിവെള്ള സ്ത്രോതസുകള്‍ ഉപയോഗശൂന്യമായി. ഈ പദ്ധതികള്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാന്‍ ജല അതോറിറ്റിയും ഒരു നടപടിയും സ്വീകരിക്കുന്നില്ല. കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടുമ്പോള്‍ പലപ്പോഴും കല്പറ്റയില് ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുകയാണ്. ഇതിന് പരിഹാരമായി നാല്കെട്ടുംചോല, ഗൂഡലായ്കുന്ന് കുടിവെള്ള പദ്ധതികള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇവ സംരക്ഷിക്കുന്നതിനുള്ള യാതൊരു ശ്രമവും ജലഅതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. യോഗത്തില്‍ നഗരസഭാ വികസന കാര്യ സ്റ്റാന്റിങ് ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ് അധ്യക്ഷയായി. കൗണ്‍സിലര്‍ ഡി. രാജന്, എന്‍.കെ യൂസഫ്, കെ.എം ആഷിക്, പി. മമ്മത്, പി.ടി അബു, ബിനീഷ്മാത്യു, കെ. വേലായുധന്, കെ.കെ നൗഷാദ് സംസാരിച്ചു. ഭാരവാഹികള്‍: ഡി. രാജന് (ചെയ.), കെ.എം ആഷി (കണ്.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."