പിടിമുറുക്കി സ്വിറ്റ്‌സര്‍ലന്റ്
മോസ്‌കോ: ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലന്റും സെര്‍ബിയയും തമ്മില്‍ നടന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിന് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സെര്‍ബിയയെ പരാജയപ്പെടുത്തിയത്. സ്വിറ്റ്‌സര്‍ലന്റിന്റെ അതിവേഗ ഫുട്‌ബോളിന്റെ കരുത്തിനു മുന്നില്‍ സെര്‍ബിയക്ക് അടിയറവ് പറയേണ്ടി വന്നു. കളി തുടങ്ങി ആദ്യം തന്നെ സെര്‍ബിയ സ്വിറ്റ്‌സര്‍ലന്റിനെ ഞെട്ടിച്ചു അഞ്ചാം മിനുട്ടില്‍ ഗോള്‍ നേടി.
ബോക്‌സിന്റെ വലത് ഭാഗത്ത് നിന്ന് സെര്‍ബിയന്‍ താരം നല്‍കിയ പാസ് അലക്‌സാണ്ടര്‍ മിട്രോവിച്ച് സുന്ദരമായൊരു ഹെഡറിലൂടെ സ്വിസ് കീപ്പര്‍ സോമറിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
ഗോള്‍ തിരിച്ചടിക്കുന്നതിന് സ്വിറ്റ്‌സര്‍ലന്റ് മനോഹരമായ നീക്കങ്ങള്‍ നടത്തിയെങ്കിലും സെര്‍ബിയന്‍ പ്രതിരോധം ശക്തമായി നിലയുറപ്പിച്ചു. സ്വിറ്റ്‌സര്‍ലന്റ് അതിവേഗ നീക്കവുമായി പലപ്പോഴും സെര്‍ബിയന്‍ പ്രതിരോധത്തെ കുഴക്കി. സെര്‍ബിയ പ്ലാനിങ്ങിലൂടെ മാത്രം കളിച്ച് പന്തിനെ മുന്നിലെത്തിക്കാന്‍ ശ്രമിച്ചു.
ഇരു വിങ്ങുകളില്‍ നിന്നുമുള്ള പാസുകള്‍ സെര്‍ബിയ ചെയ്തുകൊണ്ടേയിരുന്നു. ഉയരക്കാരായ സെര്‍ബിയന്‍ താരങ്ങള്‍ക്ക് എതിര്‍ ടീമിനെ പരാജയപ്പെടുത്തണമെങ്കിലുള്ള ഏക പോംവഴിയും ഉയര്‍ന്ന് വരുന്ന പന്തുകള്‍ ഹെഡ് ചെയ്ത് ഗോളാക്കുക എന്നതാണ്. സെര്‍ബിയയുട രണ്ട് കളിയിലെ ഗോളുകളും പിറന്നത് ഹെഡില്‍ നിന്നായിരുന്നു. എതിര്‍ ടീമിനേക്കാള്‍ ഉയരമുള്ള താരങ്ങളെന്ന നേട്ടം സെര്‍ബിയ എതിര്‍ ബോക്‌സില്‍ ശരിക്കും ഉപയോഗിച്ചു.
52-ാം മിനുട്ടുല്‍ ബോക്‌സില്‍ നിന്ന് റീ ബോണ്ട് വന്ന ഒരു മിന്നല്‍ ഷോട്ടിലൂടെ സെര്‍ബിയന്‍ കീപ്പറെ കാഴ്ചക്കാരനാക്കി നിര്‍ത്തി ഗ്രാനിത് സാക്ക പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു. സ്‌കോര്‍ 1-1. ഗോള്‍ നേടിയതോടെ സ്വിസ് ടീം കളിയിലേക്ക് തിരിച്ചു വന്നു. സാക്കയും ശാക്കിരിയും ചേര്‍ന്ന് സെര്‍ബിയന്‍ ഗോള്‍ മുഖത്ത് അക്രമം വിതച്ചുകൊണ്ടേയിരുന്നു.
ബോക്‌സിന്റെ പുറത്തു നിന്ന് ശാകിരി എടുത്ത ഷോട്ട് ഗോള്‍ കീപ്പറേയും കീഴടക്കി പോയെങ്കിലും ബാറില്‍ തട്ടി പുറത്ത് പോയതോടെ സെര്‍ബിയക്ക് ആശ്വാസമായി. ബോക്‌സിനു മുന്നില്‍ കളി തുടര്‍ന്ന ശാകിരി ലോങ്ങ് ഷോട്ടിലൂടെ സെര്‍ബിയന്‍ കീപ്പറെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. +അവസാനം 90-ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി ഒറ്റക്ക് മുന്നേറിയ ശാകിരി ഒരു പ്രതിരോധക്കാരനെയും ഗോള്‍ കീപ്പറേയും കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ സെര്‍ബിയയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ച് സ്വിസ് സംഘം മടങ്ങി.
ജയത്തോടെ ഗ്രൂപ്പ് ഇ യില്‍ നാലു പോയിന്റുമായി ബ്രസീലും സ്വിറ്റ്‌സര്‍ലന്റും ഒപ്പത്തിനൊപ്പമെത്തി. മൂന്ന് പോയിന്റുമായി സെര്‍ബിയ മൂന്നാം സ്ഥാനത്തും പോയിന്റില്ലാതെ കോസ്റ്ററിക്ക നാലാം സ്ഥാനത്തും നില്‍കുന്നു. അടുത്ത മത്സരത്തില്‍ ബ്രസിലും സെര്‍ബിയയും സ്വിറ്റ്‌സര്‍ലന്റും കോസ്റ്റ റിക്കയും ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."