HOME
DETAILS

സഊദിയില്‍ മത്സ്യ ബന്ധന ബോട്ട് മുങ്ങി രണ്ടു ഇന്ത്യക്കാര്‍ മരിച്ചു; ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

  
backup
April 11, 2017 | 7:18 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%ac

ദമാം: സഊദിയില്‍ ഉള്‍ക്കടലില്‍ മീന്‍ പിടുത്തതിന് പോയ ബോട്ട് അപകടത്തില്‍ പെട്ട് രണ്ടു ഇന്ത്യക്കാര്‍ മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിന്നും ഉള്‍ക്കടലില്‍ മീന്‍ പിടുത്തതിനായി പോയ നാലംഗ സംഘത്തിന്റെ ബോട്ടാണ് ശക്തമായ കടല്‍ ക്ഷോഭത്തില്‍ പെട്ട് തകര്‍ന്നത്. കാണാതായവര്‍ക്ക് വേണ്ടി തീരസംരക്ഷണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. രണ്ടു ദിവസം മുന്‍പ് അപകടത്തില്‍ പെട്ടെങ്കിലും സംഭവം ആരും അറിഞ്ഞിരുന്നില്ല. പതിവ് പട്രോളിംഗിനിടെ, തീര സംരക്ഷണ സേനയാണ് ബോട്ട് മറിഞ്ഞ നിലയില്‍ കണ്ടെത്തിതിനെ തുടര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്.

പകല്‍ ശാന്തമായിരുന്ന കടല്‍ രാത്രിയോടെ പ്രക്ഷുബ്ധമാവുകയും കാറ്റ് ശക്തി പ്രാപിക്കുകയുമായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ മുങ്ങിയ ബോട്ടിലെ മരത്തടിയില്‍ അതിസാഹസികമായി പിടിച്ചു നിന്നാണ് ഈജിപ്ഷ്യന്‍ സ്വദേശി രക്ഷപ്പെട്ടത്. കാണാതായ നാലാമത്തെ ഇന്ത്യക്കാരനായ മത്സ്യത്തൊഴിലാളിക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിതായി അധികൃതര്‍ അറിയിച്ചു.

വിശ്രമത്തിനിടെ പൊടുന്നനെയാണ് കാറ്റടിച്ചതിനാല്‍ ആരും ലൈഫ് ജാക്കറ്റ് ധരിച്ചില്ലായിരുന്നു.

അഞ്ച് ദിവസത്തെ മത്സ്യ ബന്ധനത്തിനാണ് മൂന്ന് ഇന്ത്യക്കാരും ഒരു ഈജിപ്ഷ്യന്‍ സ്വദേശിയും ഉള്‍പ്പെട്ട സംഘം പുറപ്പെട്ടത്. ഖലീഫ അബ്ദുലത്തീഫ് അല്‍ദുഹൈമിന്റെ ഉടമസ്ഥതിയിലുള്ളതാണ് അപകടത്തില്‍ പെട്ട ബോട്ട്.

തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും കണ്ടെടുത്ത മൃതദേഹങ്ങള്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാള്‍ഡോയുടെ ചരിത്ര റെക്കോർഡിൽ കണ്ണുവെച്ച് ഇതിഹാസങ്ങള്‍

Football
  •  14 days ago
No Image

റബര്‍ ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം; ബിജെപി നേതാവ് എന്‍ ഹരിയെ ചെയര്‍മാനാക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  14 days ago
No Image

'ജയം ഇറാന്, നെതന്യാഹുവിന്റെ വ്യക്തിപരമായ തോല്‍വി' യു.എസ് ഇറാന്‍ സമാധാന കരാറില്‍ ഇസ്‌റാഈലില്‍ കടുത്ത വിമര്‍ശനം

International
  •  14 days ago
No Image

പ്രിയപ്പെട്ട ലൂക്കാ നീ തോറ്റുപോയവനല്ല... ഫുട്ബോൾ ഭൂമിശാസ്ത്രത്തിൽ നീ വിപ്ലവകാരിയാണ്; In-Depth Story

Football
  •  14 days ago
No Image

നാളെ രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  14 days ago
No Image

ഗൗരി ലങ്കേഷിന്റെ മാതാവും എഴുത്തുകാരിയുമായ ഇന്ദിര ലങ്കേഷ് അന്തരിച്ചു

National
  •  14 days ago
No Image

കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യയാത്ര: സ്റ്റിക്കര്‍ പതിപ്പിച്ചത് ബസുകള്‍ തിരിച്ചറിയാന്‍; ആരോപണം നിഷേധിച്ച് അധികൃതര്‍

Kerala
  •  14 days ago
No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  14 days ago
No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  14 days ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  14 days ago