HOME
DETAILS

മികച്ച തൊഴിലിനു വേണ്ടെതെന്തല്ലാം

  
backup
March 11 2019 | 17:03 PM

what-we-have-to-do-for-good-job

മികച്ച ജോലിയും ജീവിതവിജയവും സ്വപ്‌നം കാണാത്തവരായി ആരും തന്നെയുണ്ടാവില്ല. പക്ഷേ ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കൃത്യമായ ആസൂത്രണവും കഠിനമായ പ്രയത്‌നവും ആവശ്യമുണ്ട്. എന്നാല്‍ അതിന് തയാറാകുന്നവര്‍ എത്രപേരുണ്ട്? സ്വന്തം കഴിവും അഭിരുചിയും താല്‍പര്യങ്ങളും സാമ്പത്തികസ്ഥിതിയും ആയിരിക്കണം കരിയര്‍ ആസൂത്രണം ചെയ്യുന്നതിലെ പ്രഥമ പരിഗണനകള്‍.

ശരിയായ കരിയര്‍ പാത തിരഞ്ഞെടുക്കുന്നതില്‍ മാതാപിതാക്കള്‍ക്കു കുട്ടികളെ കാര്യമായി സഹായിക്കാനാകും. കുട്ടികളുടെ താല്‍പര്യങ്ങളെ കണ്ണടച്ചു പിന്താങ്ങുകയല്ല മാതാപിതാക്കള്‍ ചെയ്യേണ്ടത്. കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സമാഹരിക്കുന്നതിലും വിദഗ്ധരുമായി സംസാരിക്കുന്നതിലും രക്ഷിതാക്കള്‍ക്കു കുട്ടികളെ തീര്‍ച്ചയായും മുന്നോട്ടു നയിക്കാം. കുട്ടിയുടെ താല്‍പര്യങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തിവേണം തീരുമാനത്തിലെത്താന്‍.

സ്വന്തം താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കലും കുട്ടിയുടെ താല്‍പര്യങ്ങള്‍ അതേപടി അംഗീകരിക്കലും തെറ്റായ രീതികളാണ്. കുട്ടി ചേരാനാഗ്രഹിക്കുന്ന കോഴ്‌സിന്റെ സിലബസ്, അധ്യാപനരീതി തുടങ്ങിയവ പരിഗണിക്കണം. ഉള്ളടക്കം വിദ്യാര്‍ഥികളുടെ അഭിരുചിയുമായി ഒത്തുപോകുന്നതാണോ എന്നതു വളരെ പ്രധാനപ്പെട്ടതാണ്. കോഴ്‌സ് ചെയ്തു കൊണ്ടിരിക്കുന്നതും കോഴ്‌സ് പൂര്‍ത്തിയാക്കിയതുമായ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തണം. സ്ഥാപനത്തിന്റെ മികവും തൊഴില്‍ സാധ്യതകളും മനസിലാക്കുന്നതും അഭികാമ്യമായിരിക്കും. ഉപരിപഠനത്തിനുള്ള സാധ്യതകളും പ്രത്യേകം മനസിലാക്കണം.

ഉപരിപഠനത്തിനുള്ള കോഴ്‌സുകള്‍ തിരഞ്ഞടുക്കുന്നതില്‍ പുലര്‍ത്തുന്ന അശ്രദ്ധ ജീവിതവിജയത്തിന്റെ വഴിയില്‍ വലിയ തടസമായി തീരുമെന്ന് സൂചിപ്പിക്കേണ്ടതില്ലല്ലോ. തികഞ്ഞ സൂക്ഷ്മതയോടെ വേണം ഏതു വിഷയം പഠിക്കണം എവിടെ പഠിക്കണം എന്ന തീരുമാനത്തിലെത്താന്‍. കോഴ്‌സിന്റെ അനുയോജ്യത, തൊഴില്‍സാധ്യത, പഠിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ മികവ്, ഫീസ് ഘടന, പ്ലെയ്‌സ്‌മെന്റ് സാഹചര്യങ്ങള്‍ തുടങ്ങിയവയെല്ലാം സസൂക്ഷ്മം നിരീക്ഷിക്കണം.

കുട്ടിയുടെ അഭിരുചിക്കും ശേഷിക്കും ഇണങ്ങുന്ന കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം. ഉദാഹരണത്തിന് ഗണിതശാസ്ത്രത്തിലും ഫിസിക്‌സിലും ഒട്ടും താല്‍പര്യമില്ലാത്ത വിദ്യാര്‍ഥിയെ എന്‍ജിനീയറിങ്ങിന് ചേര്‍ക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും. സേവന മനോഭാവമില്ലാത്ത ഒരു വിദ്യാര്‍ഥി നഴ്‌സിങ്, മെഡിസിന്‍, സോഷ്യല്‍ വര്‍ക്ക് എന്നിവ തിരഞ്ഞെടുക്കുന്നത് വലിയ സാഹസം ആയിരിക്കും. കുട്ടികളുടെ തീരുമാനങ്ങള്‍, കോഴ്‌സിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ വൈകാരികമായോ, കൂടെ പഠിക്കുന്ന സുഹൃത്തിന്റെ സമ്മര്‍ദത്തിനോ ഇടവരാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ ചേരാന്‍ കാണിക്കുന്ന കോഴ്‌സിനെ കുറിച്ചും തൊഴില്‍സാധ്യതയെ കുറിച്ചും പഠനരീതികളെ കുറിച്ചും കൃത്യമായ ഗവേഷണം നടത്താന്‍ കരിയര്‍ വിദഗ്ധരുമായി സംസാരിക്കാനും മാതാപിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്.


മെച്ചപ്പെട്ട ആശയവിനിമയ ശേഷി


ബഹുമുഖങ്ങളായ ശേഷികളുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ സാധ്യതയുള്ള ഒരു കാലഘട്ടമാണിത്. പഠിച്ച വിഷയത്തിലുള്ള നൈപുണ്യത്തെ പോലെ തന്നെയാണ് മെച്ചപ്പെട്ട ആശയവിനിമയ ശേഷി. മാതൃഭാഷക്ക് പുറമേ തന്നെ രണ്ടോ അതിലധികമോ ഭാഷ കൈകാര്യം ചെയ്യാനുള്ള ശേഷി തൊഴില്‍ വിപണിയില്‍ വലിയ നേട്ടമായി മാറും. ആശയവിനിമയ ശേഷിയോളം പ്രധാനപ്പെട്ടതാണ് കംപ്യൂട്ടര്‍ നൈപുണ്യം. മറ്റുള്ളവരുമായി മികച്ച രീതിയില്‍ ഇടപഴകാനും ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനുമുള്ള ശേഷി, സംഘാടന മികവ് എന്നിവയും വിലമതിക്കപ്പെടുന്ന മൂല്യങ്ങള്‍ തന്നെ.


ഭാഷാപ്രാവീണ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് പറയുന്നതുകൊണ്ട് പഠനം കേരളത്തിന് പുറത്തുവേണമെന്നര്‍ഥമില്ല. കേരളത്തിന്റെ പുറത്തുള്ള സ്ഥാപനങ്ങളില്‍ ചേരുമ്പോള്‍ സ്ഥാപനത്തിന്റെ മികവ്, പ്ലെയ്‌സ്‌മെന്റ് സാധ്യത എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകണം. അന്യസംസ്ഥാനങ്ങളില്‍ പഠിച്ചതുകൊണ്ട് മാത്രം ആശയവിനിമയ ശേഷി മെച്ചപ്പെടണമെന്നില്ല. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിക്കവാറും പഠിക്കുന്നതും ഭൂരിഭാഗവും മലയാളി വിദ്യാര്‍ഥികളാണ് എന്നതുതന്നെ കാരണം. പലപ്പോഴും അധ്യയനം ഇംഗ്ലീഷിലാകണമെന്നും നിര്‍ബന്ധമില്ല. അതുകൊണ്ട് കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനം തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. ഇംഗ്ലീഷ് മെച്ചപ്പെടുത്താന്‍ വേണ്ടി പുറത്തു പഠിക്കണം എന്ന ചിന്ത തെറ്റാണ്.
മൂന്നാമത് ഒരു ഭാഷയിലുള്ള ശേഷി (ഉദാഹരണത്തിന് ഫ്രഞ്ച്, ചൈനീസ്, ഇറ്റാലിയന്‍, സപാനിഷ്) വൈദഗ്ധ്യം നേടാന്‍ കുട്ടികളെ സഹായിക്കുന്ന തരത്തിലുള്ള പ്രോഗ്രാമുകള്‍ നമ്മുടെ കലാലയങ്ങളില്‍ തന്നെ ആരംഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


എന്‍ജിനീയറിങ്


എന്‍ജിനീയറിങ്ങില്‍ ഇന്ത്യയിലാകമാനം 16 ലക്ഷത്തില്‍ അധികം സീറ്റുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഇവയില്‍ പകുതിയിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഓരോവര്‍ഷവും നിരവധി എന്‍ജിനീയറിങ് കോളജും അടിച്ചുപൂട്ടുന്നു. കേരളത്തിലെ എന്‍ജിനീയറിങ് കോളജികളിലെ ചില ബ്രാഞ്ചുകളില്‍ കുട്ടികളുടെ എണ്ണം 10ല്‍ താഴെയാണ്. കോഴ്‌സ് കഴിഞ്ഞിങ്ങുന്ന കുട്ടികളുടെ നിലവാരത്തെക്കുറിച്ചും ആശങ്കകളുണ്ട്.


എന്‍ജിനീയറിങ് കോഴ്‌സിന് ചേരുന്ന വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം ഗണിതശാസ്ത്രത്തിലും ഫിസിക്‌സിലുമുള്ള താല്‍പര്യത്തിനു പുറമെ കാര്യങ്ങള്‍ യുക്തിസഹമായി വിലിരുത്താനുള്ള കഴിവ്, മെച്ചപ്പെട്ട ആശയവിനിമയം എന്നിവയുണ്ടാകണം. സാങ്കേതികമായ അറിവും പുതിയ വസ്തുതകളെയും ടെക്‌നോളജിയെയും മനസിലാക്കാനും ഉപയോഗിക്കാനുമുള്ള കഴിവും ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ സംബന്ധിച്ച്് നിര്‍ബന്ധമാണ്. സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് എന്നിവയ്ക്ക്് പുറമെ ഇന്നു വ്യത്യസ്തങ്ങളായ നിരവധി എന്‍ജിനീയറിങ് ബ്രാഞ്ചുകള്‍ ലഭ്യമാണ്. മെക്കട്രോണിക്‌സ്, എന്‍വയണ്‍മെന്റല്‍, ജനിറ്റിക്, റബര്‍ ടെക്‌നോളജി, കെമിക്കല്‍, മൈനിങ് എന്‍ജിനീയറിങ് തുടങ്ങിയവ. കെമിക്കല്‍ എന്‍ജിനീയറിങ്, റബര്‍ ടെക്‌നോളജി, പ്ലാസ്റ്റിക് ടെക്‌നോളജി തുടങ്ങിയ ബ്രാഞ്ചുകള്‍ ഉപരിപഠനത്തിന് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഗണിതശാസ്ത്രത്തിനും ഫിസിക്‌സിനും പുറമെ കെമിസ്ട്രിയിലും വേണ്ടത്ര താല്‍പര്യമുണ്ടായിരിക്കണം.


പലപ്പോഴും റോബോട്ടിക്‌സ്, മറെയിന്‍ എന്‍ജിനീയറിങ്, ബയോ ടെക്‌നോട്ടിസം തുടങ്ങിയ കോഴ്‌സുകള്‍ വേണ്ടത്ര ഭൗതിക സഹചര്യങ്ങള്‍ ഇല്ലാത്ത, നിലവാരമില്ലാത്ത എന്‍ജിനീറിങ് കോളജുകളില്‍നിന്ന് പൂര്‍ത്തിയാക്കുന്നത് കൊണ്ട് പ്രയോജനമുണ്ടാവുകയില്ല. ഇതുപോലെ എയ്‌റനോട്ടിക്കള്‍ എന്‍ജിനീറിങ്ങും എയര്‍ക്രാഫ്റ്റ് തുടങ്ങിയ എന്‍ജിനീയറിങ്ങിന് ചേരുമ്പോഴും സ്ഥാപനത്തിന്റെ മികവുതന്നെയാണ് പ്രധാന മാനദണ്ഡം എന്നും മനസിലാക്കണം. എന്‍ജിനീയറിങ്ങിനു ശേഷം ഗേറ്റ് പോലുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍വഴി എം ടെക്കിന് സ്‌കോളര്‍ഷിപ്പോടു കൂടി പഠിക്കാനുള്ള അവസരം ഇന്ത്യയില്‍ തന്നെയുണ്ട്.


ഉയര്‍ന്ന തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളും അവ നടത്തുന്ന സ്ഥാപനങ്ങളും


Azim Premji Universtiy - Bangalore.
B.A/ B. Sc in physicss or Biology
Economics /Humanities
ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളിലൊന്നില്‍ ബിരുദ പഠനം നടത്താം. നിരവധി ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങളില്‍ നിന്നും മൈനറുകള്‍ തിരഞ്ഞെടുക്കാന്‍ അവസരം. (i) Applied Mathematics, (ii) Data Science, (iii) Development & Sustainabiltiy, (iv) Education, (v) Media, Socitey & Development. എന്നിവ ഇതില്‍ ലഭ്യമായ ചില മൈനറുകളാണ്. അതുപോലെ റിസര്‍ച്ച് പ്രൊജക്ടുകള്‍ക്കും അവസരം (Leading to a HonourS) ലഭിക്കും.
പ്രവേശനം: എന്‍ട്രന്‍സ് പരീക്ഷയും ഇന്റര്‍വ്യൂവും വഴി
അപേക്ഷകള്‍ ഏപ്രില്‍ 20 വരെ
ഫീസ്: പ്രതിവര്‍ഷം 2,86,000
ഫുള്‍/ഭാഗികമായി സ്്‌കോളര്‍ഷിപ്പുകള്‍ ലഭ്യം.


എല്‍.എല്‍.ബി


1987ല്‍ സ്ഥാപിക്കപ്പെട്ട National Law School of India Universtiy യുടെ സ്ഥാപനത്തോടെ ഇന്ത്യയില്‍ നിയമപഠനത്തിന് പുതിയ മട്ടും ഭാവവും കൈവന്നു. ഇന്ന് Engineering/ Medical കോഴ്‌സുകള്‍ക്കുള്ളതിലും കൂടുതല്‍ താരമൂല്യമുണ്ട് ദേശീയ നിയമ സര്‍വകലാശാലകളിലെ പഞ്ചവര്‍ഷ LLB കോഴ്‌സുകള്‍ക്ക്.10, പ്ലസ്ടു കഴിഞ്ഞവര്‍ക്ക് May13നു നടക്കുന്ന CLAT പരീക്ഷയെഴുതി ഇന്ത്യയിലെ ദേശീയ നിയമ സര്‍വകലാശാലകളില്‍ പ്രവേശനം നേടാം.10, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.

 

വിവിധ രംഗങ്ങളില്‍
തൊഴിലവസരം


NLSIU Bangalore ലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞവര്‍ഷം മികച്ച സ്ഥാപനങ്ങളില്‍ place ment ലഭിക്കുകയുണ്ടായി (ശരാശരി 1.1 ലക്ഷം പ്രതിമാസം). ദേശീയ നിയമ സര്‍വകലാശാലകള്‍ക്കു പുറമേ Symbiosis, Christ Universtiy, Cusat, GLC Mumbai , Jindal Universtiy എന്നീ സ്ഥാപനങ്ങളും മികച്ച എല്‍.എല്‍.ബി പ്രോഗ്രാമുകള്‍ നടത്തിവരുന്നു. പ്രവേശനത്തിന് എന്‍ട്രന്‍സ് ടെസ്റ്റുകള്‍ എഴുതേണ്ടി വരും (Al LET, SET, Cusat CAT, LS AT...)

വിദേശ രാജ്യങ്ങളില്‍
ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സുകള്‍ക്ക് ചേരാം.

 

പ്രധാന സ്ഥാപനങ്ങള്‍
Delhi Universtiy
AMU
BHU
Custa

കേരളത്തില്‍ (ത്രിവത്സരം/ പഞ്ചവത്സരം) പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശനം K LE ( Kerala Law Etnrance) വഴിയാണ്. ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് ത്രിവത്സരവും 10, പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അഞ്ചുവര്‍ഷവുമാണ്.
Notification: May/ June
Etnrance test: June / July കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയില്‍ ഏപ്രില്‍ അവസാനമാണ് എന്‍ട്രന്‍സ് നടക്കുക.

 

IIT മദ്രാസ് നടത്തുന്ന 5 year integrated PG പ്രോഗ്രാമുകളാണ് MA Development Studies, MA English Studies എന്നിവ. 208ല്‍ ആരംഭിച്ച ഈ interdisciplinary കോഴ്‌സുകള്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലമതിക്കപ്പെടുന്ന ഹ്യൂമാനിറ്റീസ് /സോഷ്യല്‍ സയന്‍സസ് പ്രോഗ്രാമുകളായി കരുതപ്പെടുന്നു. 10, പ്ലസ്ടു (Any tsrttem) ആണ് മിനിമം യോഗ്യത. എന്‍ട്രന്‍സ് വഴിയാണ് (HSEE) പ്രവേശനം. Analytical & Quantitative Aptitude, English, Indian Economy, Indian Socitey & Culture., World Affairs, History, Environment &Ecology തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ പരീക്ഷയില്‍ വരാം.


ഡിസംബറിലായിരിക്കും പ്രവേശന വിജ്ഞാപനമുണ്ടായിരിക്കുക. പത്ത്, പ്ലസ്ടു ക്ലാസുകളില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ജനുവരി മധ്യം വരെ അപേക്ഷകള്‍ സ്വീകരിക്കും.
പരീക്ഷ ഏപ്രില്‍ മാസത്തിലായിരിക്കും. (സാധാരണ ഗതിയില്‍ 3rd Sunday). 2017ലെ പ്രവേശന പരീക്ഷയില്‍ കേരളത്തിലെ വിദ്യാര്‍ഥികളാണ് ആദ്യത്തെ മൂന്നു റാങ്കുകള്‍ കരസ്ഥമാക്കിയത്.
ഫീസ്: സെമസ്റ്ററിന് 12,147 രൂപ
ഹോസ്റ്റല്‍ ഫീസ് സെമസ്റ്ററിന് 22,650 രൂപ. വെബ് സൈറ്റ്: hsee.iitm.ac.in

 

എം.ബി.ബി.എസ്


സുപ്രിംകോടതി നിര്‍ദേശപ്രകാരം എം.ബി.ബി.എസ് പ്രവേശനം അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന NEET പരീക്ഷ വഴിയാണ്. പക്ഷേ AlIMS, JIPMER എന്നീ രണ്ടു സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി പ്രവേശനപരീക്ഷ നടത്തി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. 200 സീറ്റുകളാണ് ജിപ്‌മെറിലുള്ളത്. പ്രവേശനപരീക്ഷ ജൂണില്‍. Physics, Chemistry, Biology എന്നിവയ്ക്കു പുറമേ English Comprehension, Logical Reasoning എന്നീ വിഭാഗങ്ങളില്‍നിന്നും ചോദ്യങ്ങളുണ്ടാവും.
700 എം.ബി.ബി.എസ് സീറ്റുകള്‍ AllMS ന്റെ വിവിധ കേന്ദ്രങ്ങളിലായുണ്ട്.(ന്യൂഡെല്‍ഹി, പാറ്റ്‌ന, ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്പൂര്‍, റിഷികേശ്, റായ്പൂര്‍). പ്രവേശന പരീക്ഷയില്‍ Physics, Chemistry, Biology എന്നിവയ്ക്കു പുറമേ ഏഗയും ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രതിവര്‍ഷ ഫീസ് 1350 രൂപയാണ്.AFMC പോലുള്ള മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിന് NEET സ്‌കോറിനു പുറമേ ToELR (Test of English. Compre hension and Logical Reasoning) സ്‌കോറും ഇന്റര്‍വ്യൂവിലെ മാര്‍ക്കും കൂടി ചേര്‍ത്താണ് റാങ്ക് ലിസ്റ്റ് തയാറാക്കുക.ആകെ സീറ്റ്: 130. (105 ആണ്‍കുട്ടികള്‍, 25 പെണ്‍കുട്ടികള്‍). പഠനം സൗജന്യമാണ്.


ഇന്ത്യയില്‍ ബാക്കി മെഡിക്കല്‍ കോളജുകളിലേയും പ്രവേശനം (സ്വകാര്യ സര്‍വകലാശാലകളുള്‍പ്പടെ) NEET ആധാരമാക്കിയാണ്. Physics, Chemitsry, Zoology, Botany എന്നിവയില്‍ നിന്നു തുല്യ എണ്ണം ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക. കഴിഞ്ഞവര്‍ഷം 64000 MBBS, BDS സീറ്റുകള്‍ക്കു വേണ്ടി 11 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്.


Medical Etnrance പരീക്ഷകള്‍ക്കുള്ള ചോദ്യങ്ങളുടെ സിംഹഭാഗവും 10, പ്ലസ് വണ്‍, പ്ലസ്ടു SCERT ടെക്സ്റ്റുകളില്‍ നിന്നാണ്. ഈ ടെക്സ്റ്റ്ബുക്കുകളും പഴയ ചോദ്യപേപ്പറുകളും കൃത്യമായി പരിശീലിക്കുന്ന വിദ്യാര്‍ഥിക്ക് മികച്ച റാങ്കുകള്‍ പ്രതീക്ഷിക്കാം.

 

ഇന്ത്യയിലെ മികച്ച
മെഡിക്കല്‍ കോളജുകള്‍

*AllMS New Delhi, CMC Vellore, *King George's Lucknow,, *BHU Varanasi, *JIPMER Pondichery, KMC Manipal, *UCMS of Delhi Universtiy, *Moulana Azad Medical College Dehi, *AFMC Pune, St Johns Bangalore, CMC Ludhiana, *LHMC New Delhi, *GMCH Chandigarh, Sreeramachandra Chennai * അടയാളം സര്‍ക്കാര്‍ കോളേജുകളെ സൂചിപ്പിക്കുന്നു.

അലിഗഢ് മുസ്‌ലിം
യൂനിവേഴ്‌സിറ്റി

അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ മലപ്പുറം കാംപസിനെക്കുറിച്ച് കേരളത്തിലെ പല വിദ്യാര്‍ഥികള്‍ക്കും ധാരണയില്ല.1875ല്‍ അലിഗഢില്‍ സ്ഥാപിതമായ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം കേന്ദ്രത്തില്‍ ആഅഘഘആ, ആ.ഋറ, ങആഅ പ്രോഗ്രാമുകള്‍ക്ക് മാര്‍ച്ചില്‍ അപേക്ഷിക്കണം. കുറഞ്ഞ ഫീസ്, താരതമ്യേന മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങള്‍ എന്നിവ ആകര്‍ഷക ഘടകങ്ങളാണെങ്കിലും അപേക്ഷകരുടെ എണ്ണം താരതമ്യേന കുറവാണ്. കോഴ്‌സുകള്‍ക്കുള്ള പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.amu cotnrollerofexaminations.com കാണുക.


ഡിഗ്രി പ്രവേശനം:

പ്രൊഫഷനല്‍ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് (Engg/ Medicine/Law /Design) എന്‍ട്രന്‍സ് പരീക്ഷയിലെ മാര്‍ക്കോ അഥവാ എന്‍ട്രന്‍സ് സ്‌കോര്‍ പ്ലസ് വണ്‍ പ്ലസ്ടു മാര്‍ക്കുകള്‍ എന്നിവ രണ്ടും ഒരുമിച്ചോ പരിഗണിച്ചാവാം പ്രവേശനം. അഭിമുഖവും പ്രതീക്ഷിക്കാം. BA/ BSc/ B Com/BBA കോഴ്‌സുകള്‍ക്ക് സാധാരണ ഗതിയില്‍ 10, പ്ലസ്ടു മാര്‍ക്ക് മാത്രമേ പരിഗണിക്കൂ.
അതേസമയം ചില സ്ഥാപനങ്ങള്‍ എന്‍ട്രന്‍സ് പരീക്ഷ വഴിയാണ് പ്രവേശനം നടത്തുക.

 

ഉദാ: EFLU, TISS, IIT Mumbai, Symbiosis, Azim Premji Univ-estriy. Narsee Monjee Itsn of Mgt Sciences B.Tech,
, MBA, B. Des tImgv-kpIÄ¡p am{XaÃ, B Com, BBA, BA Liberal stAr, BSc Economics/Finance
കോഴ്‌സുകള്‍ക്കും പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. കേരളത്തിനു പുറത്തുള്ള പല സ്ഥാപനങ്ങളിലേക്കും പ്രവേശന പ്രക്രിയ വളരെ നേരത്തെ തന്നെ ആരംഭിക്കുന്നുവെന്നത് ശ്രദ്ധിക്കണം. ചില സ്ഥാപനങ്ങളും ഒക്ടോബര്‍/നവംബര്‍ മാസങ്ങളില്‍ പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കും. എഎഘഡ വിലെ എന്‍ട്രന്‍സ് പരീക്ഷ പോലും ഫെബ്രുവരിയില്‍ അവസാനിക്കും.
സാധാരണ ഗതിയില്‍, ആര്‍ട്‌സ് & സയന്‍സ് കോളജ് പ്രവേശനത്തിന് 10, പ്ലസ്ടു മാര്‍ക്കാണ് മാനദണ്ഡം!

 

ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍

 

പത്ത്, പ്ലസ്ടുവിനു ശേഷം അഞ്ചു വര്‍ഷം കൊണ്ട് UG, PG കോഴ്‌സുകള്‍ ഒരുമിച്ചു പൂര്‍ത്തിയാക്കുന്നതിനുള്ള സാധ്യതകള്‍ ഇന്ന് പല യൂനിവേഴ്‌സിറ്റികളിലുമുണ്ട്.
UG പൂര്‍ത്തിയാക്കിയതിനു ശേഷം വീണ്ടും PG പ്രോഗ്രാമിന് പ്രത്യേക പ്രവേശന പ്രക്രിയയ്ക്ക് തയാറെടുക്കേണ്ടതില്ല എന്നതാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ മേന്മ.
ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ നടത്തിവരുന്ന IIISER, Univ. of Hyderabad, CUSAT, PSG, Amrita, തുടങ്ങിയ സ്ഥാപനങ്ങള്‍
ഉയര്‍ന്നനിലവാരം പുലര്‍ത്തുന്നവയാണ്. മിക്കവാറും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലും ആദ്യത്തെ മൂന്നു വര്‍ഷം അടിസ്ഥാന വിഷയങ്ങള്‍ക്കു വേണ്ടി മാറ്റിവച്ചിരിക്കും. അവസാന രണ്ടുവര്‍ഷങ്ങളില്‍ ഇഷ്ടമുള്ള വിഷയത്തില്‍ ടുലരശമഹശലെ (Major) ചെയ്യാനാകും. പക്ഷേ ആദ്യത്തെ മൂന്നുവര്‍ഷങ്ങളിലെ പ്രകടനം കൂടി പരിഗണിച്ചുകൊണ്ടാവും പല സ്ഥാപനങ്ങളിലും Major അനുവദിക്കുക. ഉദാഹരണത്തിന് IISER ല്‍ ഫിസിക്‌സ് Major ആയി പഠിക്കാനാഗ്രഹിച്ച് BS - MS നു ചേരുന്ന ഒരു കുട്ടിക്ക് മൂന്നുവര്‍ഷം കഴിഞ്ഞ് ലഭിക്കുന്നത് മറ്റൊരു major ആകാം.
മൂന്നുവര്‍ഷം കഴിഞ്ഞ് മറ്റൊരു സ്ഥാപനത്തില്‍ ഇഷ്ടമുള്ള മറ്റൊരു കോഴ്‌സിന് ചേരാന്‍ അവസരം ലഭിക്കുകയില്ല എന്നതാണ് മറ്റൊരു പോരായ്മ. (TISS se BA Social Science പ്രോഗ്രാമില്‍ ചേര്‍ന്നവര്‍ക്ക് വേറെ എന്‍ട്രന്‍സില്ലാതെ അവിടെത്തനെ പിജിക്കു ചേരുകയോ അഥവാ മറ്റൊരു സ്ഥാപനത്തില്‍ ഇഷ്ടമുള്ള കോഴ്‌സിന് ചേരുകയോ ആവാം).

ബി ടെക് ഡയറി ടെക്‌നോളജി

താരതമ്യേന മെച്ചപ്പെട്ട തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളിലൊന്നാണ് BTech Dairy Technology. പാല്‍ സംസ്‌കരിച്ച് നിരവധി പാലുല്‍പന്നങ്ങളാക്കി മാറ്റുന്നതിന്റെ ശാസ്ത്രവും സാങ്കേതികവിദ്യയും ആണ് ഈ കോഴ്‌സിന്റെ പ്രധാന പാഠ്യവിഷയം. കേരളത്തില്‍ മണ്ണുത്തിയിലെ College of Dairy Sciences നടത്തുന്ന BTech കോഴ്‌സിലേക്കുള്ള പ്രവേശനം Kerala Engineering Etnrance വഴിയാണ്. തൊഴില്‍സാധ്യത വളരെ മികച്ചതെന്ന് നിസംശയം പറയാം.

സ്ഥാപനങ്ങള്‍

ഈ മേഖലയിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് ഹരിയാനയിലെ കര്‍ണാലിലുള്ള നാഷനല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. (NDRI) ഇവിടെ ഡയറി സയന്‍സില്‍ B.Tech, M.Sc, M. Tech, Ph.D പ്രോഗ്രാമുകള്‍ നടത്തിവരുന്നു. Indian Council of Agricultural Research നടത്തുന്ന എന്‍ട്രന്‍സ് വഴിയാണ് പ്രവേശനം. ഈ സ്ഥാപനത്തിന്റെ ഒരു കേന്ദ്രം ബാംഗളൂരുവിലും പ്രവര്‍ത്തിക്കുന്നു. 100 % പ്ലേസ്‌മെന്റ് സാധ്യതയുണ്ട് NDRI യിലെ കോഴ്‌സുകള്‍ക്ക്.

Banglore Dairy Science College; Dairy Science Institute, Mumbai; Anand Agricultural tUy, Anand; Andhra Agri. tUy, Hyderabad എന്നിവയും Dairy Sciences  കോഴ്‌സുകള്‍ നടത്തിവരുന്നു. ഇന്ത്യയില്‍ Amul, Mima, Cad bsury, ഫുഡ് പ്രോസസിങ്ങ് ഇന്‍ഡസ്ട്രി, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിരവധി തൊഴില്‍ അവസരങ്ങളുണ്ട്. B.Tech പൂര്‍ത്തിയാക്കിയ നിരവധി വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളില്‍, പ്രത്യേകിച്ചും ന്യൂസിലന്റ്, ഹോളണ്ട്, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ മികച്ച ജോലികളിലേര്‍പ്പെട്ടുവരുന്നുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍തലത്തില്‍ (ഫുഡ് സേഫ്റ്റി ഓഫിസര്‍); മില്‍മ, മറ്റ് പാല്‍ വിപണന സംഘങ്ങള്‍, Food processing Companies എന്നിവയില്‍ അവസരങ്ങളുണ്ട്. M Tech നേടിയാല്‍ ടീച്ചിങ്ങിലും സാധ്യതകളേറെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  3 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  3 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  3 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  3 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  3 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  3 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  3 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  3 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  3 days ago