HOME
DETAILS
MAL
ഭക്ഷ്യസുരക്ഷാ കമ്മിഷന് അംഗങ്ങളെ തീരുമാനിച്ചു
backup
March 11 2019 | 19:03 PM
തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷന് അംഗങ്ങളെ സര്‍ക്കാര്‍ തീരുമാനിച്ചു.
നിയുക്ത ഭക്ഷ്യകമ്മിഷന് അംഗങ്ങളായി അഡ്വ. പി. വസന്തം, കെ. ദിലീപ് കുമാര്‍, അഡ്വ. ബി. രാജേന്ദ്രന്, വി. രമേശന്, എം. വിജയലക്ഷ്മി എന്നിവരെയാണ് തീരുമാനിച്ചത്. കമ്മിഷന് ചെയര്‍മാനായി കെ.വി മോഹന്‍കുമാറിനെ നേരത്തെ നിയമിച്ചിരുന്നു.
ഭക്ഷ്യസംബന്ധമായ പരാതികള്‍ നേരിട്ടു സ്വീകരിക്കാനും കേസെടുക്കാന്‍ നിര്‍ദേശം നല്‍കാനും കമ്മിഷന് അധികാരമുണ്ട്. സ്കൂളുകളുടെ ഉച്ചഭക്ഷണം മുതല്‍ പൊതുവിതരണ സമ്പ്രദായം വരെ കമ്മിഷന്റെ അധികാര പരിധിയില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."