ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: കാര്യങ്ങള്‍ പോകുന്നത് ഗുരുതരമായ സ്ഥിതിയിലേക്കെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5 പേര്‍ രോഗമുക്തി നേടി. പാലക്കാട് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം - 4, കണ്ണൂര്‍ -3, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം രണ്ട് വീതം, കാസര്‍കോട്, കോഴിക്കോട് എറണാകുളം ആലപ്പുഴ ഒന്നുവീതം എന്നിങ്ങനെയാണ് പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
അതേ സമയം തൃശ്ശൂര്‍- 2, കണ്ണൂര്‍, വയനാട്, കാസര്‍കോട് -.ഒന്ന് വീതമാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. എന്നാല്‍ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും
തുടര്‍ നാളുകളില്‍ ചില പ്രത്യേക മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്തു നിന്നും വന്നതാണ്. എട്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥീരകരിച്ചത്. ഇതുവരെ 666 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 161 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 6900 സാംപിള്‍ ശേഖരിച്ചതില്‍ 5028 എണ്ണം നെഗറ്റീവായി. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല.
രോഗികളുടെ വര്‍ധന മനസ്സിലാക്കിയാണ് രോഗനിര്‍വ്യാപന പദ്ധതി തയാറാക്കിയിട്ടുള്ളത്. വൈറസ് നമ്മുടെ നാട്ടിലേക്ക് വന്നത് ആരുടെയെങ്കിലും കുറ്റമല്ല. ചില കേന്ദ്രങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍ പെട്ടതു കൊണ്ടാണ് പുറത്തുനിന്നു വന്നവരിലാണ് രോഗം കൂടുതല്‍ എന്നു പറഞ്ഞത്. രോഗം എങ്ങനെയാണ് വരുന്നതെന്ന തിരിച്ചറിവുണ്ടാകണം.
നമ്മുടെ സഹോദരങ്ങളാണ് അവരുടെ മണ്ണിലേക്കാണു വരുന്നത്. അവരെ സംരക്ഷിക്കണം. എന്നാല്‍ അതോടൊപ്പം നാട്ടിലുള്ളവരെയും സംരക്ഷിക്ഷണം. സംസ്ഥാന അതിര്‍ത്തികളില്‍ റെഡ്‌സോണില്‍ ഉള്ളവര്‍ വന്നാല്‍ അവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് അപകടമാണ്.
കേരളത്തില്‍ എത്തുന്നവരെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിര്‍ത്തേണ്ടവരാണെന്നോ അര്‍ത്ഥമില്ല. അങ്ങനെ വരുന്നവരെക്കുറിച്ച് ചിലര്‍ തെറ്റായ വ്യഖ്യാനം നല്‍കുന്നുണ്ട്. പ്രവാസികള്‍ അകറ്റി നിര്‍ത്തേണ്ടവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."