HOME
DETAILS

ഗൂഡല്ലൂര്‍ മുസ്‌ലിം യതീംഖാന വനിതാ സന്ദര്‍ശനം 16ന്

  
backup
April 13, 2017 | 5:36 PM

%e0%b4%97%e0%b5%82%e0%b4%a1%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%af%e0%b4%a4%e0%b5%80%e0%b4%82


ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം യതീംഖാനയില്‍ വര്‍ഷം തോറും നടത്തി വരാറുള്ള വനിതാ സന്ദര്‍ശനം ഈമാസം 16ന് നടക്കും. ഇതോടനുബന്ധിച്ചുള്ള പ്രാര്‍ഥനാദിനവും ഞായറാഴ്ച യതീംഖാനയില്‍ നടക്കും.
പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം വനിതാ സന്ദര്‍ശനത്തിന് നീലഗിരി ജില്ലയില്‍ നിന്നും കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാന ത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും അന്‍പതിനായിരത്തോളം സ്ത്രീകളാണ് യതീംഖാനയിലെത്തിയിരുന്നത്. ഇത്തവണവും വിപുലമായ ഒരുക്കങ്ങളാണ് യതീംഖാന ഒരുക്കിയിരിക്കുന്നത്.
 സന്ദര്‍ശനത്തിനായി എത്തുന്നവര്‍ക്ക് ഭക്ഷണ പാനിയങ്ങള്‍ നല്‍കാനും സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ യതീംഖാനയിലേക്ക് പ്രത്യേക സര്‍വിസ് നടത്തിയിരുന്നു. ഇക്കുറിയും ബസ് സര്‍വിസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്ത് ഓഫിസ് പൂട്ടാന്‍ മറന്നു; ഞായറാഴ്ച മുഴുവന്‍ തുറന്നുകിടന്നത് 'ഭാഗ്യം' കൊണ്ട് മാത്രം

Kerala
  •  2 days ago
No Image

സ്റ്റാലിൻ കൊലപാതകങ്ങളുടെ ചക്രവർത്തി; കമ്മ്യൂണിസ്റ്റ് ആചാര്യനെതിരേ സി.പി.ഐ നേതാവ്

International
  •  2 days ago
No Image

പവർകട്ട് ഇല്ലാതാക്കാൻ പത്തുവർഷത്തിനിടെ ചെലവിട്ടത് 23,841.62 കോടി

Kerala
  •  2 days ago
No Image

വീണ്ടും പവർക്കട്ട്; പൊളിഞ്ഞത് സർക്കാരിന്റെ പ്രധാന പരസ്യവാചകം

Kerala
  •  2 days ago
No Image

ഇന്നും കനത്ത ചൂട്; മഴയ്ക്കും സാധ്യത, നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 days ago
No Image

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടു

International
  •  2 days ago
No Image

പശ്ചിമ ബംഗാൾ: അവസാനഘട്ട വോട്ടെടുപ്പ് നാളെ, വ്യാപക അക്രമം, ഹൂഗ്ലിയില്‍ തൃണമൂല്‍ എം.പിയുടെ കാര്‍ ബി.ജെ.പിക്കാര്‍ തകര്‍ത്തു

National
  •  2 days ago
No Image

നടപടികൾ കടുപ്പിച്ച് സർക്കാർ; സ്കൂൾ ഫിറ്റ്നസിനായി പരക്കംപാഞ്ഞ് പ്രധാനാധ്യാപകർ

Kerala
  •  2 days ago
No Image

സംസ്ഥാന ഹജ്ജ് ക്യാംപ് നാളെ മുതൽ; ആദ്യ വിമാനം 30ന്

Kerala
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: ദലിത് സംഘടനകളുടെ ഹർത്താൽ തുടങ്ങി

Kerala
  •  2 days ago