പ്രതിപക്ഷത്തെ കാക്കയും കുരങ്ങനുമാക്കി കേന്ദ്രമന്ത്രി
കാര്‍വാര്‍: പ്രതിപക്ഷത്തെ മൃഗങ്ങളോടുപമിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ. കര്‍ണാടകയിലെ കാര്‍വാറില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഹെഗ്ഡെ വീണ്ടും വിവാദ പരാമര്‍ശം നടത്തിയത്.
'ഒരു വശത്ത് കാക്കയും കുരങ്ങനും കുറുക്കനും ഒരുമിച്ച് വരുന്നുണ്ട്. മറുവശത്ത് കടുവയാണുള്ളത്. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള കടുവ'. ഇതായിരുന്നു ഹെഗ്ഡെയുടെ പ്രയോഗം. കര്‍ണാടകയില്‍ പ്രതിപക്ഷം ഒന്നിച്ചതിനെ വിമര്‍ശിച്ചുകൊണ്ടാണ് ഹെഗ്ഡെ ഇങ്ങിനെ പറഞ്ഞത്.
പലപ്പോഴും പലതരത്തിലുള്ള വിവാദങ്ങളില്‍ അകപ്പെടുന്ന ഹെഗ്ഡെ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശവും ചര്‍ച്ചയായിരിക്കുകയാണ്.നമ്മള് ഇപ്പോഴും പ്ലാസ്റ്റിക് കസേരകളിലാണ് ഇരിക്കുന്നത്. ഇതിന് കാരണം കോണ്‍ഗ്രസ് ഭരണമാണ്. ബി.ജെ.പി 70 വര്‍ഷം ഭരിച്ചിരുന്നെങ്കില്‍ നിങ്ങളിപ്പോള്‍ വെള്ളിക്കസേരകളില്‍ ഇരുന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
ദലിതരെ നായയോട് ഉപമിച്ച് മുമ്പും ഹെഡ്ഗേ പുലിവാലു പിടിച്ചിരുന്നു. 'റോഡില്‍ കുരയ്ക്കുന്ന നായകളെ ഞങ്ങള്‍ ശ്രദ്ധിക്കാറില്ല ' എന്നാണ് കഴിഞ്ഞ ജനുവരിയില്‍ നടത്തിയ വിവാദ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."