HOME
DETAILS

കരുനാഗപ്പള്ളിയില്‍ സിഗ്‌നല്‍ സംവിധാനം ട്രയല്‍ റണ്‍ തുടങ്ങി

  
backup
June 30, 2018 | 6:18 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%97%e0%b5%8d

 


കരുനാഗപ്പള്ളി: നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ സ്ഥാപിക്കുന്ന സിഗ്‌നല്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കരുനാഗപ്പള്ളി നഗരത്തിനു പുതിയ സംവിധാനം വരുന്നതോടെ വലിയ ആശ്വാസമാകുമെന്നാണു പ്രതീക്ഷ. ലാലാജി ജങ്ഷന്‍, പുതിയകാവ്, ഓച്ചിറ എന്നിവിടങ്ങളിലാണ് സിഗ്‌നല്‍ സ്ഥാപിക്കുന്നത്. ഇതോടെ കൂട്ടമായി വാഹനങ്ങള്‍ ടൗണിലേക്ക് ഒഴുകിയെത്തുന്നത് തടയാനാകും.
പി.ഡബ്ല്യു.ഡി ദേശീയപാതാ വിഭാഗത്തിന്റെ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എസ്. ദീപയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്. 27 ലക്ഷം രൂപ ചെലവഴിച്ചാണു സംവിധാനം ഏര്‍പ്പെടുത്തുന്നത്. കെല്‍ട്രോണിനാണ് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ ചുമതല. മൂന്നു വര്‍ഷത്തെ മെയിന്റനന്‍സും ഇവര്‍ നടത്തും. സോളാര്‍ പാനലിലാണ് ഇവ പ്രവര്‍ത്തിക്കുക.
ആദ്യ ഘട്ടമായി ലാലാജി ജങ്ഷനിലാണ് സിഗ്‌നല്‍ സ്ഥാപിച്ചത്. ഇതിന്റെ ട്രയല്‍ റണ്‍ ഇന്നലെ നടന്നു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, നഗരസഭാ അധ്യക്ഷ എം. ശോഭന, ഉപാധ്യക്ഷന്‍ ആര്‍. രവീന്ദ്രന്‍പിള്ള, ജോയിന്റ് ആര്‍.ടി.ഒ അജിത്കുമാര്‍, വില്ലേജ് ഓഫിസര്‍ എ.ആര്‍ അനീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ട്രയല്‍ റണ്‍്. ദേശീയപാതയുടെ ഇരുവശങ്ങളിലേക്കും പണിക്കര്‍കടവ് ഭാഗത്തേക്കും പഴയ ദേശീയപാതയിലേക്കും കടക്കുന്നതിനു നാലുഭാഗത്തേക്കും സിഗ്‌നല്‍ സ്ഥാപിച്ചിട്ടുണ്ട്.
70 സെക്കന്‍ഡാണ് കൗണ്ടിങ് സമയം. ഡിസ്‌പ്ലേ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. അപാകതകള്‍ പരിശോധിച്ച് തിങ്കളാഴ്ച സിഗ്‌നല്‍ ഉദ്ഘാടനം ചെയ്യാനാണു നീക്കം. ജൂലൈ 15ഓടു കൂടി പുതിയകാവിലും ഓച്ചിറയിലും സിഗ്നലുകള്‍ സ്ഥാപിക്കും. നിലവില്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രവര്‍ത്തിക്കുന്ന സിഗ്‌നല്‍ ലൈറ്റിന്റെ അപാകത സംബന്ധിച്ച് കെല്‍ട്രോണ്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  20 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  20 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  20 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  20 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  20 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  20 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  20 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  20 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  20 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  20 days ago