സുഗതന് ജാമ്യമില്ല; ജാമ്യാപേക്ഷകള്‍ തള്ളി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ആര്‍. സുഗതന്റെ ജാമ്യാപേക്ഷ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി തള്ളി. പൊലിസ് ഉദ്യോഗസ്ഥരേ ആക്രമിച്ച കേസിലും ക്ഷേത്രോത്സവത്തിനിടെ കുളുമല സ്വദേശി പ്രശാന്തിനെ മര്‍ദിച്ച കേസിലുമാണ് ജാമ്യം തേടിയിരുന്നത്.
രണ്ട് കേസുകളിലും ജാമ്യം അനുവദിക്കാനാകില്ലെന്നാണ് കോടതിയുടെ ഉത്തരവ്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ആര്‍. സുഗതനെതിരേ ചുമത്തിയിരിക്കുന്നത്. കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത സുഗതനെ നേരത്തെ കോടതി റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ സുഗതനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
അതേസമയം, സുഗതനെതിരേയുള്ള കേസുകള്‍ പൊലിസ് കെട്ടിച്ചമച്ചതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. രാഷ്ട്രീയ എതിരാളികളെ ക്രിമിനല്‍ കേസുകളില്‍ കുടുക്കി ജയിലിലടക്കുകയാണ് സി.പി.എമ്മിന്റെ രീതിയെന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത കൗണ്‍സിലറാണ് ആര്‍. സുഗതനെന്നും ബി.ജെപി നേതൃത്വം പ്രതികരിച്ചു.
The Nedumangad Magistrate Court has rejected the bail application of R. Sugathan, a Thiruvananthapuram Corporation Councilor and BJP leader. He had sought bail in two cases: one for allegedly attacking police officers, and another for allegedly assaulting Prashanth, a native of Kulumala, during a temple festival.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."