HOME
DETAILS

അനാഥശാലകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ വിവാദ  ഉത്തരവ് പിന്‍വലിക്കണം: മുസ്‌ലിം കോഡിനേഷന്‍

  
backup
June 04 2020 | 00:06 AM

%e0%b4%85%e0%b4%a8%e0%b4%be%e0%b4%a5%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d
 
 
 
മലപ്പുറം: ലോക്ക് ഡൗണിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍ക്കുലര്‍ അനുസരിച്ച് സ്വന്തം വീടുകളിലേക്ക് പോയ അനാഥശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. 
വീടുകളില്‍ പോയ വിദ്യാര്‍ഥികള്‍ തിരിച്ചുവരുന്നതിനു മുന്‍പ് സി.ഡബ്ല്യു.സി ഉദ്യോഗസ്ഥര്‍ ഗൃഹസന്ദര്‍ശനം നടത്തി സ്ഥാപനങ്ങളിലേക്ക് തിരിച്ചുപോകുന്നത് നിരുത്സാഹപ്പെടുത്തണമെന്നും അത്യാവശ്യഘട്ടത്തില്‍ മാത്രം അനുമതി നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അനാഥശാലാ പ്രവര്‍ത്തനത്തിനു പരിഗണിക്കില്ലെന്നും സി.ഡബ്ല്യു.സിയുടെ അനുമതിയില്ലാതെ പ്രവേശനം നല്‍കിയാല്‍ ആറുമാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവിനു പിന്നില്‍ അനാഥശാലകള്‍ അടച്ചുപൂട്ടുക എന്ന ഉദ്ദേശ്യമുണ്ടെന്നു സംശയിക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. 
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാകാത്ത നിര്‍ധനരായ വിദ്യാര്‍ഥികളാണ് അനാഥശാലകളില്‍ പഠിക്കുന്നത്. ഈ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടുകളില്‍ സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ക്ലാസുകള്‍ ലഭ്യമല്ലാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെ വിവാദ ഉത്തരവ് പിന്‍വലിച്ച് അനാഥ മക്കളുടെ വിദ്യാഭ്യാസം സുഖകരമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒക്ടോബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഓര്‍ഫനേജ് കമ്മിറ്റി പുനഃസംഘടിപ്പിക്കാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. 
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (സമസ്ത), പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.സി മായിന്‍ ഹാജി, (മുസ്‌ലിം ലീഗ്), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), എം.ഐ അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്‌ലാമി), കെ. നജീബ് മൗലവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), ടി.കെ അഷ്‌റഫ് (വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍), അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ (മര്‍ക്കസുദ്ദഅ് വാ), ഡോ. ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), കെ.പി ഫസലുദ്ദീന്‍ (എം.എസ്.എസ്), പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ (ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെംബര്‍) എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago