തൊഴിലാളി ക്ഷേമനിധി: മുഴുവന്‍ തൊഴിലാളികളെയും ബോര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവരണം
ആലപ്പുഴ: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ ട്രേഡ് യൂനിയനുകളുടെ യോഗം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറായ എസ്. ഷീലയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കൂടുതല്‍ തൊഴിലാളികളെ ബോര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യത്തെ കുറിച്ചും ജില്ലാ ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു.
ബോര്‍ഡ് നല്കുന്ന ആനുകൂല്യങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കണമെന്നും അതനുസരിച്ച് അംശാദായം കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. ബിനീഷ് ബോയി, അഭിലാഷ് ബേര്‍ലി (ബി.എം.എസ്), കെ.കെ.ജയറാം, പി.എച്ച് കബീര്‍, വി മോഹന്‍ദാസ് (എ.ഐ.റ്റി.യു.സി.), പി.സി. വിനോദിനി (സേവ) പങ്കെടുത്തു. ബോര്‍ഡിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ യൂനിയന്‍ നേതാക്കള്‍ പിന്തുണയ വാഗ്ദാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."