HOME
DETAILS

കുത്തകപ്പാട്ട ഭൂമിയില്‍ റോഡ് നിര്‍മാണം: ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് ഉത്തരവ്

  
backup
April 18, 2017 | 8:46 PM

%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


മൂവാറ്റുപുഴ: പള്ളിവാസല്‍ ഏലത്തോട്ട എസ്റ്റേറ്റില്‍ ടൂറിസത്തിന്റെ പേര് പറഞ്ഞ് കുത്തകപ്പാട്ട ഭൂമിയില്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെക്കുറിച്ച് ത്വരിതാന്വേഷണം നടത്തുവാന്‍ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി.മാധവന്‍ ഉത്തരവായി.ദേവിക്കുളം അടിമാലി കൊച്ചുകരിനാട്ടില്‍ സാം.കെ.ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവായത്. 7.54 ഹെക്ടര്‍ ഭൂമിയിലാണ് ജെസിബി ഉപയോഗിച്ച് വഴി വെട്ടിയത്. മരങ്ങള്‍ മുറിച്ചുമാറ്റുകയും മരങ്ങള്‍ വീഴുന്ന വിധത്തില്‍ മണ്ണ് മാറ്റുകയും ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാരന്‍ ആരോപിച്ചിട്ടുണ്ട്. പള്ളിവാസല്‍ വി.എന്‍.ആര്‍ എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റ് ഉടമസ്ഥനായ അടൂര്‍ അമ്പാടിയില്‍ ന്യൂബംഗ്ലാവില്‍ സദാനന്ദന്‍ എന്നയാള്‍ക്കെതിരേയും സഹായികളായ റിട്ട. ഡിഎഫ്ഒ കെ.ജെ.സാമുവല്‍, ഏലം സെന്റില്‍മെന്റ് ഓഫീസറും സബ് കളക്ടറുമായ ജി.ആര്‍.ഗോഗുല്‍, പള്ളിവാസല്‍ മുന്‍ വില്ലേജ് ഓഫീസര്‍ വേണു, ദേവികുളം മുന്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍.കെ.അജയഘോഷ്, പള്ളിവാസല്‍ മുന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എം.ഉസ്മാന്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റ് ബാബു, ദേവികുളം തഹസില്‍ദാര്‍ ടി.എ.നാസ്സര്‍ എന്നിവര്‍ക്കെതിരെയുമാണ് അന്വേഷണം. ഒന്നാം പ്രതിക്കെതിരെ നിരോധന ഉത്തരവുണ്ടെങ്കിലും മറ്റ് പ്രതികള്‍ പണികള്‍ നിര്‍ത്തുവാന്‍ യാതൊരുനടപടിയും എടുത്തില്ല. ഇടുക്കി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡിവൈഎസ്പിയോട് ത്വരിതാന്വേഷണം നടത്തി മെയ് 27നകം റിപ്പോര്‍ട്ട് കോടതി മുമ്പാകെ ഹാജരാക്കുവാനാണ് ഉത്തരവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്ര സ്‌ട്രോങ് റൂം വിവാദം: നടപടിയെടുക്കാതെ കലക്ടര്‍; യുഡിഎഫ് നാളെ കോടതിയിലേക്ക്

Kerala
  •  24 minutes ago
No Image

30 വർഷം, 3 അന്വേഷണ ഏജൻസികൾ, എന്നിട്ടും പ്രതികളില്ല, ഹിന്ദുത്വഭീകരത പുറത്തുകൊണ്ടുവന്ന മലേഗാവ് കേസും വഴിമുട്ടി, ബറാഅത്ത്‌ ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ദിനത്തിലെ ആക്രമണം

National
  •  an hour ago
No Image

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

Kerala
  •  an hour ago
No Image

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

Kerala
  •  an hour ago
No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  an hour ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  an hour ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  an hour ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  an hour ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  an hour ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  2 hours ago