HOME
DETAILS

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

  
Web Desk
November 26, 2024 | 6:14 AM

kb-ganeshkumar-state-transport-minister-pressmeet-natika-lorry-accident-5-killed

തിരുവനന്തപുരം: നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. നാട്ടിക അപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടി. മദ്യ ലഹരിയിലാണ് ക്ലീനര്‍ വണ്ടി ഓടിച്ചത്. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വാഹനത്തിന്റെ  രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

'ആളുകള്‍ റോഡരികില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണ് ഉണ്ടായത്. ഇവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി എടുക്കും. അപകടത്തില്‍ പെട്ട കുടുംബങ്ങള്‍ക്ക് എന്ത് സഹായം നല്‍കാം എന്നത് മുഖ്യമന്ത്രിയുമായി ആലോചിക്കുകയും രാത്രി പരിശോധന കര്‍ശനമാക്കുകയും ചെയ്യും'- മന്ത്രി പറഞ്ഞു. 

തടി കയറ്റി വന്ന ലോറി നാട്ടിക ജെ.കെ തിയേറ്ററിനടുത്ത് ഉറങ്ങിക്കിടന്ന നാടോടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നു. നാടോടികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പടെ അഞ്ച് പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (നാല്), വിശ്വ (1) എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ 11 പേരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. അഞ്ചു പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

സംഭവത്തില്‍ കണ്ണൂര്‍ ആലങ്കോട് സ്വദേശികളായ ഡ്രൈവര്‍ ചാമക്കാലച്ചിറ ജോസ് (54), ക്ലീനര്‍ ഏഴിയക്കുന്നില്‍ അലക്സ് (33) എന്നിവരെ വലപ്പാട് പൊലിസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ ലോറിയുമായി കടന്നുകളയാന്‍ ക്ലീനര്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. ലോറി ഓടിച്ചിരുന്നത് ലൈസന്‍സില്ലാത്ത ക്ലീനറായിരുന്നുവെന്നും ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും പൊലിസ് അറിയിച്ചു. ഡൈവേര്‍ഷന്‍ ബോര്‍ഡ് കാണാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago