HOME
DETAILS
MAL
കോതമംഗലത്തിന്റെ വികസനത്തിന് 40 കോടി കൂടി അനുവദിച്ചു
backup
July 13 2016 | 21:07 PM
കോതമംഗലം: മണ്ഡലത്തിലേക്ക് 2016-17 വര്‍ഷത്തേക്ക് പാസായ ബജറ്റ് തുകക്കു പുറമേ 40 കോടി രൂപ കൂടി അനുവദിച്ചു.
തങ്കളം കാക്കനാട് നാലുവരിപാതക്കു 30 കോടി രൂപയും, കേരളത്തിന്റെ കായിക തലസ്ഥാനമായ കോതമംഗലത്തിനു കായിക രംഗത്തു നല്കി കൊണ്ടിരിക്കുന്ന സമഗ്ര സംഭാവനകള്‍ കണക്കിലെടുത്തു ചേലാട് ആധുനീക സ്പോര്‍ട്സ് കോപ്ലക്സിന് 10 കോടി രൂപയും കൂടി അനുവദിച്ചു.ബജറ്റ് ചര്‍ച്ചയുടെ ഭാഗമായിആന്റണി ജോണ്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണു ധന കാര്യവകുപ്പ് മന്ത്രി കൂടുതല്‍ ഫണ്ട് അനുവദിച്ചതായുള്ള പ്രഖ്യാപനം നടത്തിയത്.
ഇതിനു പുറമെ തങ്കളം കോഴി പിള്ളി ന്യൂ ബൈപാസ് റോഡിന് നിലവിലെ 2.18 കോടി ചെലവഴിക്കുന്ന മുറക്ക് തുടര്‍ ഫണ്ടായി ഏഴു കോടി രൂപാ കൂടി അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."