ആണവ നിരായുധീകരണം: യു.എസ് നിലപാട് ദുഃഖകരമെന്ന് ഉത്തരകൊറിയ
പോങ്യാങ്: ആണവായുധ നിരായുധീകരണവുമായി ബന്ധപ്പെട്ട് യു.എസ് ദുഃഖകരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഉത്തരകൊറിയ. സിംഗപ്പൂരില്‍ നടന്ന ഉച്ചോകോടിക്ക് വിരുദ്ധമായ സമീപനങ്ങളാണ് യു.എസ് പുലര്‍ത്തുന്നത്. ആണവായുധം ഉപേക്ഷിക്കാനായി ഏകപക്ഷീയ സമ്മര്‍ദമാണ് ചെലുത്തുന്നതെന്നും ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ ആക്ക് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആണവായുധ നിരായുധീകരണവുമായി ബന്ധപ്പെട്ട് പുരോഗമനമായ നീക്കങ്ങളാണ് നടക്കുന്നതെന്ന് ഉത്തരകൊറിയ സന്ദര്‍ശനം നടത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യു.എസ് സമീപനത്തിനെതിരേ ഉ.കൊറിയ രംഗത്തെത്തുന്നത്.
സിംഗപ്പൂരിലെ ഉച്ചകോടിക്ക് ശേഷം മൈക് പോംപിയോ ആദ്യമായാണ് ഉ.കൊറിയ സന്ദര്‍ശനം നടത്തുന്നത്. ആണവ നിരായുധീകരണമായിരുന്നു രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. സന്ദര്‍ശനത്തിനിടെ അദ്ദേഹം ഉ.കൊറിയന്‍ നേതാവ് കിം യോങ് ചോലുമായി കൂടിക്കാഴ്ച നടത്തി.
ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് മൈക് പോംപിയോ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. വളരെ സങ്കീര്‍ണമായി വിഷയമാണിത്.
നിരായുധീകരണവുമായി ബന്ധപ്പെട്ട നിര്‍ണയാകമായ പുരോഗതിയാണുള്ളത്. ചില പ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെയും ഇടയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് ധാരണയായിരുന്നു.
എന്നാല്‍ കൂടിക്കാഴ്ചക്ക് ശേഷവും ഉ.കൊറിയ ആണവ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."