അക്ഷരനഗരിയില്‍ ആവേശമുയര്‍ത്തി യു.ഡി.എഫ് റോഡ്‌ഷോ
കോട്ടയം : തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം യു.ഡി.എഫ് റോഡ് ഷോ സംഘടിപ്പിച്ചു. കലക്ടറേറ്റിന് സമീപത്ത് നിന്നും ആരംഭിച്ച് റോഡ് ഷോയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ഉമ്മന്‍ ചാണ്ടി, ജോസ് കെ. മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ തുടങ്ങിയവര്‍ റോഡ്‌ഷോയ്ക്ക് നേതൃത്വം നല്‍കി.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം നാല് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പ്രചരണാര്‍്ത്ഥമുള്ള റോഡ് ഷോയ്ക്ക് അക്ഷരനഗരി വേദിയായത്. കലക്ടറേറ്റിന് സമീപത്ത് നിന്നും വൈകുന്നേരം നാലരയോടെയാണ് റോഡ് ഷോയ്ക്ക് തുടക്കമായത്.
തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം നേതാക്കളായ ഉമ്മന്‍ ചാണ്ടി, ജോസ് കെ മാണി എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ്, എന്നിവര്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കി.
ജില്ലയില്‍ നിന്നുള്ള യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ മിക്കവരും റോഡ് ഷോയില്‍ പങ്കെടുത്തു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റോഡ് ഷോയില്‍ വാദ്യമേളങ്ങള്‍ അകമ്പടിയേകി.
പ്ലക്കാര്‍ഡുകളും കട്ടൗട്ടുകളും പാര്‍ട്ടി പതാകകളും കൈകളിലേന്തിയാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നത്. തോമസ് ചാഴികാടന്റെ പ്രചാരണ പരിപാടിയുടെ ആദ്യഘട്ടം പൂര്‍ത്തിയായതിന തുടര്‍ന്നാണ് റോഡ് ഷോ സംഘടിപ്പിച്ചത്. വരും ദിവസങ്ങളില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്ന വാഹനത്തില്‍ ചാഴികാടന്‍ പര്യടനം നടത്തി സമ്മതിദായകരോട് നേരിട്ട് വോട്ടഭ്യര്‍ത്ഥിക്കും. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളടക്കം ചാഴികാടന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ എത്തുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."