HOME
DETAILS

രാജ്യം ഒറ്റക്കെട്ടാവേണ്ട സമയത്തും ബി.ജെ.പി ശ്രമിക്കുന്നത് ഭിന്നിപ്പിച്ച് ഭരിക്കാന്‍: കുഞ്ഞാലിക്കുട്ടി

  
backup
July 02, 2020 | 1:50 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%82-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d

 


മലപ്പുറം: രാജ്യം ഒറ്റക്കെട്ടാവേണ്ട സമയത്തും ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭിന്നിപ്പിച്ച് ഭരിക്കാനാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്‌ലിംലീഗ് സംഘടിപ്പിച്ച മനുഷ്യാവകാശ സംരക്ഷണ ദിനാചരണം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചൈനയും പാകിസ്താനുമുള്‍പ്പെടെ ശത്രുരാഷ്ട്രങ്ങള്‍ ഇന്ത്യാമഹാരാജ്യത്തിനെതിരേ പടവാളെടുക്കുന്ന നേരത്ത് ജനങ്ങളെ ചേര്‍ത്ത് നിര്‍ത്താനാണ് സര്‍ക്കാറുകള്‍ ശ്രമിക്കേണ്ടത്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും നടക്കുന്നത് ന്യൂനപക്ഷ പിന്നാക്ക ദലിത് വേട്ടയാണ്. ഡല്‍ഹിയിലെ വര്‍ഗീയ കലാപം യാദൃശ്ചികമായി പൊട്ടിപ്പുറപ്പെട്ടതായിരുന്നില്ല. ബി.ജെ.പി അവരുടെ വര്‍ഗീയ അജന്‍ഡ നടപ്പിലാക്കുകയായിരുന്നു. സി.എ.എ, എന്‍.ആര്‍.സി പ്രക്ഷോഭ പരിപാടികളെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം.
കലാപാനന്തരമുള്ള ഡല്‍ഹിയുടെ അവസ്ഥ വളരെ പരിതാപകരമാണ്. പൗരത്വ സമരത്തിന് നേതൃത്വം വഹിച്ച വിദ്യാര്‍ഥികളെയും ചെറുപ്പക്കാരെയും ഡല്‍ഹി വര്‍ഗീയാക്രമണകേസിന്റെ ഗൂഢാലോചനയില്‍ പ്രതിചേര്‍ത്ത് വ്യാപകമായി ജയിലിലടക്കല്‍ തുടരുകയാണ്. രാജ്യത്തെ ജനങ്ങളോട് കാണിക്കുന്ന ഈ ഇരട്ടനീതിക്കെതിരേയാണ് മുസ്‌ലിം ലീഗ് സമരമുഖത്തേക്കിറങ്ങുന്നത്. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം മോദി സര്‍ക്കാറിനെതിരേയുള്ള താക്കീതാവുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  5 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  5 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  5 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  5 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  5 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  5 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  5 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  5 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  5 days ago